ഐ.പി.എൽ: സൂപ്പർ കിങ്‌സിനെതിരെ രണ്ടാമതും വിജയിച്ച് രാജസ്ഥാൻ

കൊച്ചി:ജയ്പൂരിൽ വ്യാഴാഴ്ച നടന്ന 32 റൺസിന്റെ വിജയത്തിന് ശേഷം ഐപിഎൽ 2023 ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് അപൂർവ ഇരട്ടവിജയം. യശസ്വി ജയ്‌സ്വാളിന്റെ 43 പന്തിൽ 77 ആണ് രാജസ്ഥാൻ റോയൽസിനെ 202 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ആദം സാമ്പയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പ്രകടനം സൂപ്പർ കിങ്സിനെ 170/6 തളച്ചു. 203 വിജയലക്ഷ്യമായി കളിക്കാനിറങ്ങിയ ചെന്നൈയുടെ ബാറ്റ്സ്മാൻമാരായ റുതുരാജ് ഗെയ്‌ക്‌വാദിനും ഡെവോൺ കോൺവേയ്ക്കും ആറ് ഓവറിൽ 42 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 10.4 ഓവറിൽ 73/4 എന്ന നിലയിൽ നിൽക്കുന്ന സൂപ്പർ കിങ്‌സിനെ രക്ഷിക്കാനായില്ല. 33 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെ ഒരു പ്രത്യാക്രമണം നടത്തിയെങ്കിലും ഫൈനൽ സ്കോറിലേക് ഏതാണ് സാധിച്ചില്ല. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ സന്ദീപ് ശർമ്മയുടെ അടക്കം മികച്ച പ്രകടനം ആയിരുന്നു ഇന്നലെ കാഴ്ചവെച്ചത്. ഏപ്രിൽ 30 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത എതിരാളികൾ.
സ്പോർട്സ് ലേഖിക.