പ്രമേഹ രോഗികളുടെ മുറിവുണക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ച് കേരള സർവകലാശാല.
- Posted on October 30, 2024
- News
- By Goutham Krishna
- 252 Views
പ്രമേഹരോഗികളുടെ ഹബ്ബായി തന്നെ മാറുന്ന കേരളത്തിൽ, രോഗികളുടെ മുറിവുണക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ച് കേരള സർവ്വകലാശാല പാറ്റന്റ് നേടി.

സി.ഡി. സുനീഷ്
പ്രമേഹരോഗികളുടെ ഹബ്ബായി തന്നെ മാറുന്ന കേരളത്തിൽ, രോഗികളുടെ മുറിവുണക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ച് കേരള സർവ്വകലാശാല പാറ്റന്റ് നേടി.
പ്രമേഹ രോഗികൾ നേരിടുന്ന വലിയ ആരോഗ്യ പ്രശ്നങ്ങൾ, മുറിവായി മാറി അവയവങ്ങൾ വരെ മുറിച്ച് മാറ്റേണ്ട അവസ്ഥ പലപ്പോഴും വരാറുണ്ട്.
റീജനറേറ്റീവ് മെഡിക്കൽ മേഖലയിൽ വലിയ നേട്ടമാണ് കേരള സർവ്വകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഫെറ്റലിക് ആസിഡ് അടങ്ങിയ ഹൈഡ്രോജനാണ് സർവ്വകലാശാല വികസിപ്പിച്ചെടുത്തത്.
ചർമ്മ കോശങ്ങളുടെ പുനരുജ്ജീവനം ഇതോടെ സാധ്യമാകും.
ഫെറ്റലിക് ആസിഡിന്റേയും കൊളാജിൻ നിക്ഷേപത്തേയും സഹായിക്കുന്ന എൽ-പ്രോലിന്റേയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് സർവ്വകലാശാല ഈ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ഇത് അതുല്യ നേട്ടവും പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരവും ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച കേരള സർവ്വകലാശാലയെ ഉന്നത വിദ്യാഭാസ കാര്യ മന്ത്രി ഡോ.ആർ. ബിന്ദു അഭിനന്ദിച്ചു.