കടുത്ത വേനൽ; അങ്കണവാടി കുട്ടികൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ഐ.എൻ.എ.ഇ.എഫ്
- Posted on April 19, 2023
- News
- By Goutham Krishna
- 207 Views
കൽപ്പറ്റ: പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ മുഴുവൻ അങ്കണവാടികൾക്കും വേനലവധി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വയനാട് ജില്ല ഇന്ത്യൻ നാഷണൽ അംഗണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചുട്ടുപൊള്ളുന്ന വേനലിൽ അങ്കണവാടികളിലെ ചുരുങ്ങിയ സാഹചര്യങ്ങളിൽ കുട്ടികൾ വൈകുന്നേരം ആകുമ്പോഴേക്കും തളർന്ന് അവശരാകുന്ന സാഹചര്യത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് അവധി നൽകാൻ വകുപ്പ് തയ്യാറാകണമെന്നാവശ്യപ്പെട്ട് ഐ.എൻ.എ.ഇ.എഫ് സംസ്ഥാന കമ്മിറ്റി ഡയറക്ടർക്ക് നിവേദനം നൽകി.
സ്വന്തം ലേഖകൻ.