ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം.

'ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും, മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന ഹാൻ കാങിന്റെ തീവ്ര കാവ്യ ഗദ്യത്തിനാണ്,' പരസ്കാരമെന്ന് നൊബേൽ അക്കാദമി അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കൊറിയയിലേക്ക് സാഹിത്യ നൊബേൽ സമ്മാനം എത്തുന്നത്.

മനുഷ്യ ജീവിതത്തിന്റെ സ്പന്ദനങ്ങൾ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്ന പ്രശസ്ത ദക്ഷിണ കൊറിയൻ എഴുത്തുകാരി,,ഹൻ കാങ്ങിന് സാഹിത്യ നൊബേൽ പുരസ്കാരം.

'ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും, മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന ഹാൻ കാങിന്റെ തീവ്ര കാവ്യ ഗദ്യത്തിനാണ്,' പരസ്കാരമെന്ന് നൊബേൽ അക്കാദമി അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കൊറിയയിലേക്ക് സാഹിത്യ നൊബേൽ സമ്മാനം എത്തുന്നത്.

വിടരും മുമ്പേ ലൈംഗീകാതിക്രമം നേരിടുന്ന കുട്ടികൾ കൂടി വരുന്നുവെന്ന് യൂണിസെഫ്.

ദി വെജിറ്റേറിയനാണ് ഹാൻ കാങിന്റെ പ്രധാന നോവൽ. കൊറിയക്കാരിയായ ഒരു സ്ത്രീ ഒരു ദിവസം മുതൽ മാംസാഹാരം നിർത്തി വെജിറ്റേറിയൻ ആകുന്നതാണു നോവലിന്റെ പ്രമേയം. എഴുത്തുകാരനായ സി.വി. ബാലകൃഷ്ണൻ, വെജിറ്റേറിയന്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.ദക്ഷിണ കൊറിയയിലെ ഗ്വാൻഗ്ജു എന്ന നഗരത്തിലാണ് ഹാൻ കാങിന്റെ ജനനം.

യോൻസെയ് സർവകലാശാലയിൽ നിന്നു കൊറിയൻ സാഹിത്യം പൂർത്തിയാക്കി.  കൊറിയൻ നോവലിസ്റ്റായ ഹാൻ സ്യൂങ് വോനും സഹോദരൻ ഹാൻ ഡോങ് റിം ഉം എഴുത്തുകാരാണ്‌. 

ലിറ്റെറേചർ ആൻഡ്‌ സൊസൈറ്റി എന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചതു മുതലാണ് ഹാൻ എഴുത്തിനെ ഗൗരവമായി കാണാൻ തുടങ്ങിയത്. ഫ്രൂട്ട്സ് ഓഫ് മൈ വുമൺ, ദി ബ്ലാക്ക് ഡിയർ, യുവർ കോൾഡ് ഹാൻഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസൺസ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികൾ. ബേബി ബുദ്ധ, ദി വെജിറ്റേറിയൻ എന്നീ കൃതികൾ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like