വിടരും മുമ്പേ ലൈംഗീകാതിക്രമം നേരിടുന്ന കുട്ടികൾ കൂടി വരുന്നുവെന്ന് യൂണിസെഫ്.
- Posted on October 11, 2024
- News
- By Goutham Krishna
- 170 Views
വിടരും മുമ്പേ അതേ പതിനെട്ട് വയസ്സ് തികയും മുമ്പേ വിവിധ രീതികളാൽ ലൈംഗീകാതിക്രമം നേരിടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി യൂണിസെഫ് റിപ്പോർട്ട്.

വിടരും മുമ്പേ അതേ പതിനെട്ട് വയസ്സ് തികയും മുമ്പേ വിവിധ രീതികളാൽ ലൈംഗീകാതിക്രമം നേരിടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി യൂണിസെഫ് റിപ്പോർട്ട്.
ലോകത്ത് പതിനെട്ട് വയസ്സെത്തും മുമ്പേ ലൈംഗീക ചുവയുള്ള സംസാരങ്ങൾ, അഭിപ്രായ പ്രകടനങ്ങൾ, ലൈംഗീക ദൃശ്യങ്ങൾ കാണിക്കലും, ലൈംഗീകായവങ്ങളുടെ പ്രദർശനവും ശാരീരിക അതിക്രമങ്ങളും നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് യൂണിസെഫ് വ്യക്തമാക്കി.
18 വയസ്സിനുള്ളിൽ എട്ടിലൊരു പെൺകുട്ടി വിവിധ രീതിയിൽ ലൈംഗീകാതിക്രമങ്ങൾക്കിരയാകുന്നു.ഇന്ന് ജീവിച്ചിരിക്കുന്ന 37 കോടിയിലേറേ സ്ത്രീകളും കുട്ടികളും ഇതിന്റെ ഇരകളാണ്.
14 നും 17 നും ഇടയിലുള്ള കുട്ടികളാണ് അധികവും ഈ ആക്രമണത്തിന്റെ ഇരകൾ.പീഡകർ മിക്കവാറും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ, ആത്മ മിത്രങ്ങളോ ആകും.ഓഷ്യാനയിലാണ് കൂടുതൽ ഇരകൾ 34 ശതമാനം സ്ത്രീകളും ഈ അതിക്രമം നേരിട്ടവരാണ്.
18 വയസ്സിൽ താഴെയുള്ള പതിനൊന്നിൽ ഒരാൺകുട്ടിയും ബലാൽസംഗത്തിനോ മറ്റ് ആക്രമങ്ങൾക്കൊ ഇരകളാകുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.2010 നും 2022 നും ഇടയിൽ 120 രാജ്യങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലുള്ള ഈ കനൽ എരിയുന്ന റിപ്പോർട്ട് തയ്യാറാക്കിയത്.നിയമങ്ങൾ അനേകം ഉണ്ടെങ്കിലും അതൊക്കെ നിശ്ശബ്ദമാക്കി ഈ ക്രൂരത നടക്കുന്നത്.ആരാണീ കുട്ടി കളേയും സ്ത്രീകളേയും സംരംക്ഷിക്കുക.