ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,,ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായി. ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ആദ്യ ടീമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറന്റെ മികവില്‍ 19.2 ഓവറില്‍ 190 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 72 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 36 പന്തില്‍ 54 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പത്ത് കളികളില്‍ നിന്ന് 13 പോയിന്റ് ലഭിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാമതാണ്. ഇതുവരെ കളിച്ച പത്ത് കളികളില്‍ വെറും രണ്ട് കളികളില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്

Author
Citizen Journalist

Goutham prakash

No description...

You May Also Like