വയനാട്ടിൽ E. E. C. P സെന്റർ ആരംഭിച്ചു

ചുരം ഇറങ്ങി ആധുനിക ചികിത്സ തേടി പോകുന്ന വയനാടൻ ജനതക്ക് ഇത് വളരെ ആശ്വാസകരമാണ് 

വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും പ്രചാരത്തിലുള്ള. ഇ. ഇ. സി. പി.  ചികിത്സ ഇനി വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ലഭ്യമാണ്.

ഈ ചികിത്സ വഴി ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, ആൻജി പ്ലാസ്റ്റി ബൈപ്പാസ് ശസ്ത്രക്രിയയുടെ ശരിയായ ഫലം ലഭിക്കാത്തവർ,  ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ,  ഞരമ്പ് തളർച്ച,  കിതപ്പു രോഗം, മറവി തുടങ്ങിയ നിരവധി ഫലപ്രഥമായ നാച്യുറൽ ചികിത്സാരീതിക്ക് മീനങ്ങാടിയിൽ ഉള്ള " പൂർണ്ണായൂ"  ആയുർവേദ ഹോസ്പിറ്റലിൽ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇതിൻ പ്രകാരം രോഗികൾക്ക് ദിവസം 1-  മണിക്കൂർ വീതം 35 - ദിവസത്തെ ചികിത്സ കൊണ്ട് പൂർണ്ണമായും രോഗമുക്തി ലഭിക്കുന്ന E. E. C. P ചികിത്സ ആദ്യ മായാണ് വയനാട്ടിൽ ആരംഭിച്ചിരിക്കുന്നത്.


ഉദ്ഘാടന കർമ്മം വയനാട് ജില്ലാ കലക്ടർ ശ്രീമതി : അദീല അബ്ദുള്ള നിർവഹിച്ചു. തുടർന്ന് ഡോക്ടർ :പത്മനാഭൻ, ഡോക്ടർ: അഭിഷേക് ജോയ്, ഡോക്ടർ :അപർണ്ണ എന്നിവർ E. E. C. P ചികിത്സ യെ കുറിച്ച് സംസാരിക്കുകയുണ്ടായി.

അമേരിക്കയിൽ 25- വർഷം മുൻപ് നിലവിൽ വന്ന ചികിത്സാ രീതി വയനാട്ടിൽ എത്തിയത് മൂലം നിർധനരായ രോഗികൾക് ഡിസ്‌കൗണ്ട് നിരക്കിൽ ചികിത്സ നൽകും എന്നുള്ള മാനേജ് മെന്റിന്റെ അറിയിപ്പ് വളരെ ആശ്വാസകരമാണ് ചുരം ഇറങ്ങി ആധുനിക ചികിത്സ തേടി പോകുന്ന വയനാടൻ ജനതക്ക്.

പുൽപ്പള്ളി വണ്ടി കടവിൽ കടുവ ശല്യം രൂക്ഷമാവുന്നു

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like