അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ കേരള പോലീസ് ടീമിന് സ്വീകരണം നല്‍കി.
- Posted on March 28, 2023
- News
- By Goutham prakash
- 371 Views
തിരുവനന്തപുരം : അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടി തിരിച്ചെത്തിയ കേരള പോലീസിന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എട്ടു സ്വര്‍ണ്ണമെഡലും നാല് വെള്ളി മെഡലും ഉള്‍പ്പെടെ 20 മെഡലുകളാണ് കേരള പോലീസ് കരസ്ഥമാക്കിയത്. ടീം അംഗങ്ങളെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ.
