ഈ ക്രിസ്മസിന് ഒരു ട്രെൻഡിങ് കരോൾ ഗാനവുമായി രാജിനിചാണ്ടിയും രാജാക്കന്മാരും .

തിരുപ്പറവിയുടെ ആഘോഷവും സമ്മാനങ്ങളുടെ സന്തോഷവും വിളിച്ചോതുന്ന ഈ ക്രിസ്മസ് ഗാനം നിങ്ങളുടെ ഹൃദയം കവരും. 

പുല്‍ക്കൂട്ടില്‍ ഭൂജാതനായ ലോകരക്ഷകനേ  കാണാന്‍ അതിവിശേഷപ്പെട്ട സമ്മാനപ്പൊതികളുമായെത്തിയ  രാജാക്കാന്‍മാരുടെ കഥയും കൂടെ  ത്രസിപ്പിക്കുന്ന  ഹൃദയ താളവുമായി. പദവിയും പ്രൗഢിയും മാറ്റിവച്ച് പരിവാരങ്ങളുമായി അവരെത്തിയത് മറിയാമിന്റെ  പുത്രന്റെ തിരുപ്പിറവി കണ്ട് ആസ്വദിക്കുവാനായിരുന്നു 

പുല്‍ക്കൂട്ടില്‍ പുണ്യം പിറന്ന ക്രിസ്തുമസ് നാള്‍ വരവായി. വിണ്ണില്‍ ചിമ്മിയ വിണ്‍താരകത്തിന്റെ പ്രഭ പോലെ മണ്ണില്‍ പിറവിയെടുത്ത നാഥന്റെ ജന്മദിനം. മാലാഖമാര്‍ പുഞ്ചിരിച്ച. സ്‌നേഹനിലാവ് പരന്നൊഴുകിയ സുന്ദര സുദിനം. സര്‍വ ലോകര്‍ക്കും അനുഗ്രഹമായി പിറന്നു വീണ ലോകത്തിന്റെ പുത്രനെ അന്ന് ഹൃദയ ഹര്‍ഷങ്ങളോടെയാണ് നാട് സ്വീകരിച്ചത്. 

തിരുപ്പറവിയുടെ ആഘോഷവും സമ്മാനങ്ങളുടെ സന്തോഷവും വിളിച്ചോതുന്ന ഈ ക്രിസ്മസ് ഗാനം നിങ്ങളുടെ ഹൃദയം കവരും. ചുണ്ടുകളിലും മനസുകളിലു തത്തിക്കളിക്കുന്ന ഈ മധുര മനോഹര ഗീതം നാളെ (09 / 12/ 2020)   റിലീസ് ആവുകയാണ് 

Author
ChiefEditor

enmalayalam

No description...

You May Also Like