ഉള്ളിക്ക് തീ വില

സംസ്ഥാന ഭഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ വഴി കിലോയ്ക്ക് 35  -രൂപ 

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും  കുതിച്ചുയരുമെന്ന സൂചനയാണ് മഹാരാഷ്ട്രയിലെ നാസികിലെ  ലസൽ ഗോൺ മണ്ടിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. ഉത്തരേന്ത്യയിലെ പ്രളയം കൃഷിയെ  ബാധിച്ചതാണ് സവോള വില കുത്തനെ ഉയരാൻ കാരണമായത്. മഹാരാഷ്ട്രയിലാണ് പ്രളയം സവോള കൃഷിയെ വ്യാപകമായി ബാധിച്ചത്. ഖരീഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെനിന്നുള്ള കർഷകർ പറയുന്നു. രണ്ട് ദിവസത്തിനിടെ ക്വി ന്റ ലിന് 970  - രൂപയിൽ നിന്ന് 4500 - രൂപ യിലേക്ക് ഉള്ളി വില കുതിച്ചുയരുന്നു.

നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിൽ കൊണ്ടുവന്ന കുറഞ്ഞവിലയ്ക്ക് ജനങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സവോള വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഭഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ വഴി കിലോയ്ക്ക് 35  -രൂപ വിലയിൽ സവോള വിൽക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി സപ്ലൈകോ ഉദ്യോഗസ്ഥർ നാസിക് സന്ദർശിച്ചു. ആദ്യഘട്ടത്തിൽ വ്യാഴാഴ്ച 50 - ടൺ സവോള കേരളത്തിലേക്ക് എത്തുമെന്നാണ് എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജ്യത്ത് സവോ ള വില 80 -  രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. 

ദാദാസാഹേബ് ഫാൽക്കെ അവാർഡ്: സുശാന്ത് സിംഗ് രജ്പുത് ന് മരണാനന്തര ബഹുമതി


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like