വനത്തിൽ നിന്നും ഏകവിള തോട്ടങ്ങളെ ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്യണം
- Posted on August 29, 2024
- News
- By Varsha Giri
- 449 Views

കോഴിക്കോട്.മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ട പരിപാലനത്തിനായി സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് താഴെ തട്ടിലുള്ള ജനങ്ങളെ കേട്ടുകൊണ്ടും ഗ്രാമസഭകൾക്ക് അവയുടെ പരിധിക്കുള്ളിലെ വികസനം തീരുമാനിക്കുന്നതിന് പൂർണ്ണ അവസരം നൽകുന്ന രീതിയിലാണ് ശിപാർശ ചെയ്തിട്ടുള്ളതെന്ന് പ്രൊഫ.മാധവ് ഗാഡ്ഗിൽ പറഞ്ഞു. കോഴിക്കോട്ട് വയനാട് ദുന്തം ആവർത്തിക്കരുത് എന്നാവശ്യപ്പെട്ട് നടന്ന ഏകദിന ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ, ഗോത്ര വിഭാഗങ്ങൾ, മറ്റ് ഗ്രാമീണ ജനസമൂഹങ്ങൾ എന്നിവർക്ക് സേവന വേതനം നൽകി പശ്ചിമഘട്ട പരിപാലനത്തിൽ പങ്കാളികളാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിൽ നിന്നും ഏകവിള തോട്ടങ്ങൾ വിശേഷിച്ച് തേക്ക്, യൂക്കാലിപ്റ്റ്സ്, അക്കേഷ്യ, മാഞ്ചിയ, സെന്ന തുടങ്ങിയ തോട്ടങ്ങൾ ക്രമാനുഗതമായി നിഷ്കാസനം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശില്പശാലയിൽ ഗ്രീൻ മൂവ് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ മോഡറേറ്ററായിരുന്നു. വയനാട് ദുരന്തവും ശാസ്ത്ര ലോകവും എന്ന വിഷയം സി.കെ വിഷ്ണുദാസ് (ഹ്യൂസ് സെന്റർ ഓഫ് എക്കോളജിയും ) ദുരന്താനന്തര വയനാട്ടിലെ നിർമ്മാണ നവീകരണം സംബന്ധിച്ച് പ്രസാദ് സോമരാജനും. കാലാവസ്ഥയും ദുരന്ത പ്രതിരോധവും എന്ന വിഷയം ഡോ. ഡിലിസ് ഡേവിസ് ( സ്വരാജ് ഇന്ത്യ) യും സുസ്ഥിര വികസനവും പശ്ചിമഘട്ടത്തിന്റെ നിലനില്‌പും എന്ന വിഷയം ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇ.പി. അനിലും, വയനാടൻ മലനിരകൾക്ക് തുരങ്ക പാത ഉയർത്തുന്ന ഭീഷണി എന്ന വിഷയം എൻ. ബാദുഷയും കാലാവസ്ഥാ വ്യതിയാനം പാർശ്വവൽകരിക്കപ്പെട്ട ജനങ്ങളെ ബാധിക്കുന്നത് എങ്ങിനെ എന്ന വിഷയത്തിൽ ഡോ.എസ്. ആശാ പ്രഭാകരനും,ജൈവ വൈവിധ്യ പുനസ്ഥാപനം എന്ന വിഷയം ഡോ.അജോയ് കുമാറും ഭക്ഷ്യ സുരക്ഷക്ക് സമുദ്രങ്ങളുടെ പങ്ക് എന്ന വിഷയം എൻ.സുബ്രഹ്മണ്യനും ദുരന്താനന്തര വയനാടിൻറ കാർഷിക പുന:രുജ്ജീവനംഎന്ന വിഷയം പി.ടി.ജോണും
വാഹക ശേഷിക്ക് അനുസൃതമായുള്ള നിർമ്മാണ എന്ന വിഷയത്തിൽ വർഗ്ഗീസ് വട്ടേക്കാട്ടിലും ദുരന്തങ്ങൾ ആവർത്തിക്കുന്നത് കൊണ്ട് എന്ന വിഷയം വിജയ രാഘവൻ ചേലിയയും പ്രവർത്തനത്തിന് ഒരു രൂപരേഖ പി.രമാദേവിയും അവതരിപ്പിച്ചു എ. സുഗന്ധി, അൻവർ ഷെറീഫ്, മനോജ് ബാലുശ്ശേരി കെ.എ. വർഗ്ഗീസ് മുസ്തഫ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി