വയനാട്ടിൽ സമര പരമ്പര .വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് സമരം

  • Posted on February 06, 2023
  • News
  • By Fazna
  • 129 Views

കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതിഷേധമുയർത്തിയും വന്യമൃഗശല്യത്തിനെതിരെയുമാണ് പ്രധാന സമരങ്ങൾ. വന്യമൃഗശല്യം പ്രതിരോധിക്കാൻ സംയുക്ത കർമ്മ പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം. കർഷക സംഘടനയായ  കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ. യുടെ കർഷക സംഘടനയായ 

അഖിേലന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ വാകേരിയിൽ വാരിക്കുഴി കുത്തി വന്യമൃഗശല്യത്തിനെതിരെ സമരം നടത്തി. സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചുവെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉപയോഗിച്ച് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ പഞ്ചഭിന സത്യാഗ്രഹം സമാപിച്ചു. എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പി .എഫ് .പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റയിലെ പി.എഫ്. ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ സ്വത്തുക്കൾ അദാനിക്ക് തീറെഴുതുന്നുവെന്നാരോപിച്ച് കോൺഗ്രസ് എസ്.ബി.ഐ. ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി.  

സംസ്ഥാന ബഡ്ജറ്റിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൽപ്പറ്റ നഗരത്തിൽ ധർണ്ണ നടത്തി. ചരിത്രത്തിലെ ഏറ്റവും ജനദ്രോഹ ബഡ്ജറ്റാണിതെന്ന് ആരോപിച്ചായിരുന്നു സമരം.  ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ.ആൻ്റണി ഉദ്ഘാടനം ചെയ്തു.




Author
Citizen Journalist

Fazna

No description...

You May Also Like