പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ മനശ്ശാസ്ത്രജ്ഞന് ഏഴ് വര്‍ഷം തടവ്.
- Posted on April 27, 2023
- News
- By Goutham prakash
- 313 Views

തിരുവനന്തപുരം: തിരുവനന്തപുരത്തു പതിനാലുകാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ ഗിരീഷിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഗിരീഷ്. മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടി കൗണ്സിലിങ്ങിനായി എത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. ഇന്നലെ ഇയാൾ കുറ്റക്കാരനാണ് എന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി സുദർശൻ കണ്ടെത്തിയതിനെ തുടർന്ന് ഇന്നാണ് വിധി പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങൾക്കായി 26 വർഷം ശിക്ഷ വിധിച്ചെങ്കിലും എല്ലാം കൂടി ഒന്നിച് 7 വർഷം അനുഭവിച്ചാൽ മതി എന്നാണു കോടതി തീരുമാനം.
സ്വന്തം ലേഖിക.