പാരിസ് ഒളിംപിക്സ്; വനിത ബാഡ്മിന്റണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ

എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം.

പാരിസ് ഒളിംപിക്സ് വനിത സിം​​ഗിൾസ് ബാഡ്മിന്റണിൽ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയും ഇന്ത്യൻ താരം ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഒരിക്കൽപോലും എസ്റ്റോണിയൻ താരത്തിന് സിന്ധുവിന് വെല്ലുവിളി ഉയർത്താനായില്ല. പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. ​ 


സ്പോർട്സ്  ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like