പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തും; വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 23) തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്‌ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന  രാഷ്ട്രീയ  പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

Author
Citizen Journalist

Goutham prakash

No description...

You May Also Like