കിടിലൻ വാട്സ്ആപ്പ് ഫീച്ചറുകൾ എത്തിയിരിക്കുന്നു-വാട്സ്ആപ്പ് പേയ്മെന്റ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്ദോഷ വാർത്ത. 

വാട്സ്ആപ്പ് പേയ്‌മെന്റ് സംവിധാനങ്ങൾ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നു. ഈ സംവിധാനം ഉപയോഗിച്ച് വാട്സ്ആപ്പ്  ഉപഭോക്താക്കൾക്ക്  പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്നു. 160 ന് മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് വാർട്സ്ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.ഈ സർവീസ് തികച്ചും സൗജന്യവുമാണ്. അറ്റാച്മെന്റ്‌ ഐക്കണിലായിരിക്കും ഈ സേവനം ലഭ്യമാകുക. SBI ,ICICI ,HDFC, Axis  ബാങ്കുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ്.

വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം. ആദ്യമായി പണം അടയ്ക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ ചാറ്റ് ഹിസ്റ്ററി ഓപ്പൺ ചെയ്യുക. അതിനു ശേഷം താഴെ ഉള്ള ഡോക്യൂമെന്റസ് അയക്കാനുള്ള  ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ പേയ്മെന്റ് എന്ന ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ ബാങ്ക് സെലക്ട് ചെയ്യുക അതിനു ശേഷം നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്‌ത്‌  ബാങ്ക് ആഡ് ചെയ്യാം. ഇതിനു ശേഷം നിങ്ങൾക്ക് പണമിടപാട് നടത്താൻ സാധിക്കുന്നതാണ്.

കടപ്പാട്-ഡിജിറ്റ്

Author
ChiefEditor

enmalayalam

No description...

You May Also Like