വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

  • Posted on March 06, 2023
  • News
  • By Fazna
  • 151 Views

തിരുവനന്തപുരം: 2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ അവാർഡിനർഹമായി. എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നീ വിഭാഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അവാർഡിനർഹമായി. 'ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിലെ അഗസ്റ്റിൻ ബിജുവിനാണ്. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്കർ FACT അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കുമാണ്.

251 മുതൽ 500 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, എറണാകുളവും കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂരും അവാർഡിനർഹരായി. ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്സ് വിഭാഗത്തിൽ മാനേ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈ.ലി. അങ്കമാലി അവാർഡിനർഹമായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ് ഫാക്ടറികൾ വിഭാഗത്തിൽ പ്രൈ.ലി. കിനാലൂർ അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡിന് AVT നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ബിജു തോമസ് അർഹനായി.

101 മുതൽ 250 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവീസിംഗ് വിഭാഗത്തിൽ സൂഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഇരുമ്പനം, കാക്കനാട് എന്നീ ഫാക്ടറികൾ അർഹരായി. ഫുഡ് & ഫുഡ് പ്രോഡക്ട് വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പൈസ് ഡിവിഷൻ, പാൻകോഡ് അർഹമായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ്, രാമനാട്ടുകര കോഴിക്കോടും എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, ആക്കുളവും അർഹരായി. മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാർബറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, കളമശ്ശേരിയും, ഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റഡ്, ടാറ്റാപുരവും അവാർഡിനർഹമായി. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ വിജിത്ത് വി.എസ് നേടി..

21 മുതൽ 100 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ എൻജിനിയിറിങ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ നാസ് പ്ലൈവുഡ് ഇൻഡസ്ട്രീസ്, കുന്നത്ത്‌നാടും, സൗപർണ്ണിക തെർമിസ്റ്റോർസ് ആന്റ് ഹൈബ്രിഡ് പ്രൈ.ലി. തൃശ്ശൂരും അവാർഡിർഹമായി. കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്സ് പ്രൈ.ലി. അമ്പലമേട് അർഹമായി. പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് വിഭാഗത്തിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലി., യൂണിറ്റ് സെക്കന്റ്, കഞ്ചിക്കോട് അർഹമായി. മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാള മനോരമ, അരൂരും, അച്ചൂർ ടീ ഫാക്ടറി, വയനാടും അവാർഡിനർഹമായി.

20 പേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ വിഭാഗത്തിൽ പറമ്പാടൻ എന്റർപ്രൈസസ്, ആലിംഗൽ, മലപ്പുറം അവാർഡിനർഹമായി. ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് വിഭാഗത്തിൽ പുരയ്ക്കൽ മോട്ടോഴ്‌സ്, കോട്ടയം അവാർഡിനർഹമായി. സാമിൽ ആൻഡ് ടിമ്പർ പ്രൊഡക്ട്‌സ് എന്ന വിഭാഗത്തിൽ സ്‌കോഡ സാമിൽസ്, ഒട്ടറ, പാലക്കാടും പ്രിന്റിംഗ് പ്രസ് എന്ന വിഭാഗത്തിൽ അലോയീസ് ഗ്രാഫിക്‌സ്, കോട്ടയവും മറ്റുള്ളവ എന്ന വിഭാഗത്തിൽ നരേന്ദ്രൻ പോളിമേഴ്‌സ്, കല്ലുവാതുക്കൽ കൊല്ലവും, വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കോ. ലിമിറ്റഡ്. പയ്യോളി, കോഴിക്കോടും അവാർഡിനർഹമായി. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് പാലാരിവട്ടം ഒമേഗ മോട്ടോഴ്‌സ് പ്രൈ. ലിമിറ്റഡിലെ ബിനോ പോൾ അർഹനായി.

ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗണ്ഡൽ കോംപ്ലക്‌സ്, ആലുവയും ബസ്സ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈ.ലി. കോലഞ്ചേരിയിലെ ലിജോ ജോർജ്ജിനെയും, ബെസ്റ്റ് സ്റ്റാറ്റ്യൂട്ടറി വെൽഫെയർ ഓഫീസറായി എഫ്എസിറ്റി ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിലെ എം.പി.വർഗീസിനെയും ബസ്റ്റ് സ്റ്റാറ്റിയൂട്ടറി മെഡിക്കൽ ഓഫീസർ ആയി FACT ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിലെ ഡോ. അനിൽകുമാറിനെയും തെരഞ്ഞെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like