മുൻ കേന്ദ്ര മന്ത്രിയും കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
കൊച്ചി : കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. സംസ്കാരം നാളെ (09-03-2023- വ്യാഴം) ഉച്ച കഴിഞ്ഞ് 03:00- മണിക്ക് എറണാകുളം കടവന്തറ കുമാരനാശാൻ നഗറിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. അർബുദ ബാധയെ തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗളുരുവിൽ ഐ ടി എഞ്ചിനീയറായിരുന്നു. ഭാര്യ: തിരുവല്ല സ്വദേശിയായ ജയത (ഐ ടി എഞ്ചിനീയർ). മക്കൾ: ജോനാഥൻ, ജോഹൻ (ഇരുവരും എറണാകുളം ചോയ്സ് സ്കൂൾ വിദ്യാർത്ഥികൾ). 1957-ലെ ഇ എംസ് ഗവൺമെന്റിന്റെ കാലത്ത് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും തുടർന്ന് ആർ ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി ടി ചാക്കോയുടെ പൗത്രനാണ്.
പ്രത്യേക ലേഖിക