റോസ്‌ഗർ മേള: കേന്ദ്ര സർവീസുകളിലേക്ക് നിയമിതരായവർ സേവന മനോഭാവം ഉൾക്കൊള്ളണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേന്ദ്ര സർവീസുകളിലേക്ക് പുതിയതായി നിയമിതരായവർ സേവനമനോഭാവത്തോടെ പ്രവർത്തിക്കണമെന്ന്   വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി  വി മുരളീധരൻ പറഞ്ഞു. അവർ നിരന്തരമായ പഠിക്കുകയും പൗരന്മാരുടെ ആവശ്യങ്ങൾക്ക്  മുൻഗണന നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ  സംഘടിപ്പിച്ച റോസ്ഗർ മേള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഗവണ്മെന്റ്  ജീവനക്കാർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സായ 'കർമ്മയോഗി പ്രാരംഭ്'  പ്രയോജനപ്പെടുത്താനും വി  മുരളീധരൻ അവരോട് പറഞ്ഞു.

പ്രധാനമന്ത്രി റോസ്ഗാർ മേള പോലുള്ള സംരംഭങ്ങളിലൂടെ രാജ്യത്തെ യുവജനങ്ങളെ  ശാക്തീകരിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അർപ്പണബോധവും കേന്ദ്ര സഹമന്ത്രി മന്ത്രി എടുത്തുപറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റോസ്ഗർ മേള ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്നും യുവജനങ്ങൾക്ക് അവരുടെ ശാക്തീകരണത്തിനും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി  നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ദേശീയ റോസ്ഗർ മേള ഉദ്ഘാടനം ചെയ്യുകയും നിയമിതരുമായി സംവദിക്കുകയും ചെയ്തു. റെയിൽവേ, വിഎസ്എസ്‌സി, ഇപിഎഫ്ഒ, എൻഎസ്ഒ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള ഗ്രാമീണ് ബാങ്ക്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഇന്ത്യാ പോസ്റ്റ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ  കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലാണ് നിയമനം. 210 പേർക്ക് നേരിട്ട് നിയമന തിരുവനന്തപുരത്ത് നടന്ന റോസ്ഗർ മേളയിൽ ഉത്തരവ് നൽകി.  ബാക്കിയുള്ള  830 പേർക്ക് ഓൺലൈൻ വഴിയും നിയമന ഉത്തരവുകൾ കൈമാറി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like