മൂറലാല മർവാഡ സ്നേഹത്തിന്റെ പാട്ടുക്കാരൻ

സ്നേഹം, കരുണ, അനുകമ്പ, ആദരവ് അനശ്വരമായ ഒരു സംഗീത നദിയായി പ്രവഹിപ്പിക്കുകയാണ് മൂറലാല മർവാഡ.


സൗഹാർദ്ദവും

പൈതൃകവും

കരകൗശല ചാരുതയും

സംഗീതവും 

നിറവായി വിരിഞ്ഞ് നിൽക്കുന്ന ഗുജറാത്ത് കച്ച് പ്രവിശ്യയിൽ ജനിച്ച ഈ സംഗീതജ്ഞൻ 

ഏഴാം വയസ്സിൽ സംഗീത ഉപകരണങ്ങൾ വായിച്ചും പാടിയും ഈ അമ്പതാം വയസ്സിലും പാടുകയാണ്.


പരസ്പര ബഹുമാനത്തിന്റേയും കരുണയുടേയും സന്ദേശമുൾ കൊണ്ട കബീർ ദാസിന്റേയും ബുള്ളശയുടേയും മീരാ ബായിയുടേയും വരികൾ ഹൃദയത്തിൽ ചേർത്ത് മൂറാ ലാല പാടിയുണർത്തി.


ഈ സൂഫി ഗായകൻ കലഹം നിറഞ്ഞ കലുഷമായ സമൂഹങ്ങളിൽ ചെന്ന് പാട്ടിലൂടെ സ്നേഹത്തിന്റെ സംഗീത സാന്ത്വനം നൽകി.


കോവിഡ് കാലമൊഴിച്ചാൽ  ഒരു വർഷം ആയിരത്തോളം 

ചെറുതും വലുതുമായ സംഗീത വാണികൾ നടത്തിയ ആദരിക്കപ്പെടുന്ന വളരെ വിനയാന്വിതനായ സംഗീകാതർച്ചകനാണ്.


സിങ്കപ്പൂർ, അമേരിക്ക, യൂറോപ്പ്, ഹോളണ്ട്, ഇന്തോനേഷ്യ, ബുഡാപെസ്റ്റ് എന്നീ രാജ്യങ്ങൾ 

സംഗീത സദസ്സുകൾ നടത്തിയിട്ടുണ്ട്.






ഗുജറാത്തിലെ കച്ചിലെ ജനാന ഗ്രാമത്തിൽ നിന്നുള്ള സൂഫി നാടോടി ഗായകനായ മൂറലാല മർവാദ പ്രതിഭാധനരായ മേഘ്‌വാൾ ഗായകരുടെ പരമ്പരയിൽ പെട്ടയാളാണ്. 


ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയുടെ ഹിന്ദു ഗായകർ വികസിപ്പിച്ചെടുക്കുകയും സ്വീകരിക്കുകയും ചെയ്ത 'കാഫി' സംഗീത വിഭാഗത്തിൽ കബീർ, മീരാബായി,ബുള്ളേശ.രവിദാസ് തുടങ്ങിയവരുടെ കവിതകൾ  ആലപിക്കുന്ന

ഈ കലാകാൻ

നിർമ്മലനായ

ഒരു മൂല്യത്തിനുടമയാണ്.


കലഹമനസ്സുകൾക്കെതിരെ സ്നേഹ പ്രതിരോധം

കബീർവാണി കളിലൂടെ പ്രചരിപ്പിക്കുന്നകബീർ പ്രോജക്റ്റിലും അദ്ദേഹത്തെ അവതരിപ്പിച്ചിട്ടുണ്ട്.


കലുഷമായ കാലത്ത് സ്നേഹത്തിന്റെ പരസ്പര ആദരവിന്റെ പാട്ടുകൾ പാടി

യുണർത്തുന്ന

രാജസ്ഥാൻ കബീർ സംഗീത യാത്രയിൽ വെച്ച് ഭാര്യ ദമയന്തിയോടും

മക്കളായ വാണിയും, പൂർവക്കുമൊപ്പമാണ് തന്റെ സംഗീത സപര്യയെ കുറിച്ച്,, എൻ മലയാളത്തോട് സംസാരിച്ചത്.


കാലുഷ്യം നിറഞ്ഞ കാലത്ത് ഇത്തരം സംഗീത

പ്രതിരോധവും

കാലം ആവശ്യപ്പെടുന്നു .

Author

Varsha Giri

No description...

You May Also Like