സങ്കടങ്ങള്‍ ഇല്ലാത്തവര്‍ ആരുമില്ല. സങ്കടങ്ങള്‍ പങ്കുവയ്ക്കുവാന്‍ ആരുമില്ലെന്നുള്ളതാണ് ഇന്നിന്റെ ദുഃഖം ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത

മീനങ്ങാടി: സങ്കടങ്ങള്‍ ഇല്ലാത്തവര്‍ ആരുമില്ല എന്നും, എന്നാല്‍ സങ്കടങ്ങള്‍ പങ്കുവയ്ക്കുവാന്‍ ആരുമില്ലെന്നുള്ളതാണ് ഇന്നിന്റെ ദുഃഖം എന്ന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട സ്‌നേഹസ്പര്‍ശം-2022ന്റെ അനുഗ്രഹപ്രഭാഷണത്തില്‍ അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. രോഗികളായവരെയും പ്രായമായവരെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള സംഗമം വ്യത്യസ്ഥ അനുഭവങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. പെരുന്നാളാഘോഷങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ കൊടി ഉയര്‍ത്തി. രണ്ടാം തിയ്യതി ഏഴ് മണിക്ക് പ്രഭാതപ്രാര്‍ത്ഥന, എട്ട് മണിക്ക് വി.മൂന്നിന്മേല്‍ കുര്‍ബാന, വൈകുന്നേരം ആറ് മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴ് മണിക്ക് മീനങ്ങാടി ടൗണ്‍ കുരിശിങ്കലേയ്ക്കുള്ള പ്രദക്ഷിണം, പ്രധാന ദിനമായ മൂന്നാം തിയ്യതി ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും ഇടവകയുടെ നേതൃത്വത്തില്‍ പഠനസഹായനിധി, വിവാഹസഹായനിധി, ഭവന നിര്‍മ്മാണം, ചികിത്സാ സഹായം എന്നീ ഇനങ്ങളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. സ്‌നേഹസ്പര്‍ശം പരിപാടികള്‍ക്ക് സഹവികാരിമാരായ ഫാ. എല്‍ദോ അതിരംപുഴയില്‍, ഫാ. കെന്നിജോണ്‍ മാരിയില്‍, ഫാ. അനൂപ് ചാത്തനാട്ടുകുടി, ഭാരവാഹികളായ മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോഷി മാമുട്ടത്ത്, സിജോ മാത്യു തുരുത്തുമ്മേല്‍, എല്‍ദോ മടയിക്കല്‍ നേതൃത്വം നല്‍കി.