ചിന്തകൾ ദീപ്തമാക്കി ബ്ലാക്ക് ഹോൾ: രസിപ്പിച്ച് മായാബസാർ, കാഴ്ചക്കാരുടെ പൂരമായി നാടകോത്സവം

  • Posted on February 08, 2023
  • News
  • By Fazna
  • 161 Views

തൃശൂർ: കലയും സംഗീതവും സംസ്ക്കാരവും നാടകങ്ങളിൽ പ്രതിധ്വനിച്ചു. നാടകപ്രേമികളുടെ മറ്റൊരു പൂരമായി നാടകോത്സവം. കാലം ഇരുൾ വീണ് ഇരുണ്ടതാകുമ്പോൾ പ്രതിരോധ വെളിച്ചമായി നാടകങ്ങൾ. ഇറ്റ്ഫോക്ക് മൂന്നാംദിനം രംഗം കൈയ്യടക്കി  മായാബസാറും ഹീറോ ബ്യൂട്ടിയും. പുതിയ ചിന്തകൾ ഉണർത്തിയ പരീക്ഷണ നാടകം ബ്ലാക്ക് ഹോളിനെയും നിറഞ്ഞ സദസാണ് വരവേറ്റത്. മുഖം മിനുക്കിയ കൂത്തമ്പലമായ ഫാവോസ് തീയേറ്ററിൽ കെ ആർ രമേഷ് സംവിധാനം ചെയ്ത ആർട്ടിക്കും മൂന്നാം ദിനം കാണികൾക്ക് മുന്നിലെത്തി. ജ്യോതി ഡോഗ്രയുടെ നാടകങ്ങളുടെ തുടർച്ചയായി ബ്ലാക്ക് ബോക്സിൽ അവതരിപ്പിച്ച ബ്ലാക്ക്ഹോളിനെ കാണാം. മരണത്തെക്കാക്കുന്ന സ്ത്രീയുടെ ആഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് നാടകപുരോഗതി. മരണചിന്തകളിൽ നിന്ന്  വ്യതിചലിപ്പിക്കുന്നതിന് വേണ്ടി കുടുംബാംഗങ്ങളുമായി തമോഗർഗർത്തങ്ങളെക്കുറിച്ചുള്ള സംസാരമാണ് ഇതിവൃത്തം. അസ്തിത്വ- ദാർശനിക പ്രശ്നങ്ങളും തമോഗർത്ത പ്രശ്‌നങ്ങളും രോഗാതുരതയുടെ ഭാഗമാക്കുന്നു നാടകത്തിൽ. ജെർസി ഗ്രോട്ടോവ്‌സ്‌കി സ്വാധീനം ഡോഗ്രയുടെ നാടകത്തിൽ കാണാം. ചിത്രകാരി ട്രേസി എമിൻ്റെ രോഗാതുര ചിത്രങ്ങളെ ഈ നാടകം ഓർമപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

137 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള സുരഭി തിയേറ്റർ കമ്പനിയുടെ (സുരഭി നാടക സംസ്‌ത)  പ്രശസ്തമായ നാടകം മായാബസാർ ആണ് കെ ടി മുഹമ്മദ് തീയേറ്ററിലെത്തിയത്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വേരുകളുള്ള സുരഭി കമ്പനിയുടെ മായാബസാർ നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1957ൽ തെലുങ്കിൽ പുറത്തിറങ്ങിയ  മായാബസാർ സിനിമ.

മഹാഭാരതത്തിലെ കഥയിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ മറാത്തി നാടോടിക്കഥകളിൽ നിന്നുള്ള ഒരു കഥ ഉൾക്കൊണ്ടാണ് നാടകം അവതരിപ്പിക്കുന്നത്. ബലരാമന്റെ മകൾ അഭിമന്യുവും ശശിരേഖയും തമ്മിലുള്ള പ്രണയകഥയാണ് നാടകത്തിൽ പറയുന്നത്. എന്നാൽ നാരദന്റെ ഇടപെടൽ മൂലം ബലരാമൻ കല്യാണത്തിന് എതിർക്കുന്നു. തുടർന്ന് ഭീമന്റെ മകനായ ഘടോൽകചന്റെ വരവോടെ അഭിമന്യുവും ശശിരേഖയും തമ്മിലുള്ള പ്രണയസാഫല്യം നടക്കുന്നതാണ് നാടകാവസാനം.

നാടകത്തിൽ സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, നാടകീയതകൾ നിറഞ്ഞു നിൽക്കുന്നു. പുരാണ നാടകങ്ങളിലെ വേഷവിധാനങ്ങൾ, മികച്ച സ്റ്റേജ് അലങ്കാരങ്ങളും, വെളിച്ച സന്നിവേശങ്ങളും, വർണാഭമായ തിരശ്ശീലകളും, പശ്ചാത്തലങ്ങൾ എന്നിവ ഉപയോഗിച്ച് പുരാണകഥയെ മായാബസാറിനെ സ്റ്റേജിൽ സജീവമാക്കി. പുരാണകഥകളുടെയോ നാടോടിക്കഥകളുടെ നാടകീയ രംഗാവിഷ്കാരങ്ങളാണ് സുരഭി അവതരണം.

കെ ആർ രമേഷ് സംവിധാനം ചെയ്ത ആർട്ടിക് അവതരണത്തോടെയാണ് ഫാവോസ് തീയേറ്റർ ഉണർന്നത്. കുട്ടനാടൻ കർഷകന്റെ അബോധതലത്തിൽ ഉറങ്ങി കിടക്കുന്ന ചിന്തകലളിലൂടെ ഉള്ള യാത്രയാണ് നാടക പശ്ചാത്തലം. ഓർമകളുടെ ലോകത്തിൽ നിന്ന്  ആക്ഷേപഹാസ്യ രൂപത്തിലേക്ക് നാടകം വഴിമാറുന്നതോടെ ദുരന്തത്തിലേക്ക് നീങ്ങുന്നു. പവലിയൻ ഗ്രൗണ്ടിൽ രണ്ടാം ദിനവും കാണികളെ ദൃശ്യ സംഗീത താളത്തിൽ ലയിപ്പിച്ച് ഹീറോ ബ്യൂട്ടി ഓപ്പറ അവതരണം നടന്നു. പല പ്രവിശ്യകളിലുള്ളവർ ഒരേ ലോകത്ത് ഒന്ന് കൂടി കാലം കാംക്ഷിക്കുന്ന സംസ്കാരീക പ്രതിരോധം തീർക്കുന്ന ഓരോ നാടകങ്ങളും.



Author
Citizen Journalist

Fazna

No description...

You May Also Like