തൃശ്ശൂരിലെ സ്കൂളിൽ വെടിവെയ്പ്: പൂർവ്വ വിദ്യാർത്ഥി ജഗൻ പിടിയിൽ
- Posted on November 21, 2023
- Localnews
- By Dency Dominic
- 627 Views
സ്കൂൾ തന്റെ ഭാവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് വെടിയുതിർത്തത്
തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ്വ വിദ്യാർത്ഥി മുളയം സ്വദേശി ജഗൻ (18) പിടിയിൽ. രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജഗൻ, സ്കൂൾ തന്റെ ഭാവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് വെടിയുതിർത്തത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ജഗൻ, മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്റ്റാഫ് റൂമിൽ കയറി ഭീഷണി മുഴക്കിയ ജഗൻ, മൂന്ന് തവണ എയർഗൺ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി, വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
