നടിയെ ആക്രമിച്ച കേസ്സിൽ ദിലീപിനെ വെറുതെ വിട്ടു,
- Posted on December 08, 2025
- News
- By Goutham prakash
- 39 Views
കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ വെറുതെ വിട്ടു.
ഒന്ന് മുതൽ ആറു വരെ ഉള്ള പ്രതികൾക്ക് ജാമ്യം റദ്ദാക്കി. ഡിസംബർ
12 ന് ശിക്ഷാ വിധിയിൽ വാദം നടക്കും
എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് എട്ടാംപ്രതിയായ കേസിന്റെ വിധി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്.
ഇന്ന് രാവിലെ 11മണിക്കാണ് കോടതി കേസ് പരിഗണിച്ചപ്പോൾ മാധ്യമപ്പടയടക്കം വലിയ ഒരാൾ കൂട്ടം വിധി കാത്ത് നിന്നിരുന്നു.
പ്രോസിക്യൂഷന് ദിലീപിന്റെ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല.
ദിലീപ് ഫാൻസ് കാർ ആഹ്ലാദ പ്രകടനം തുടങ്ങി.
പ്രോസിക്യൂഷന്റെ അടുത്ത നടപടിയാണ് കേരളം ഇനി കാത്തിരിക്കുന്നത്.
