ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം; ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’ ട്രെയിലര്‍ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ
- Posted on October 04, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 272 Views
അഭിഭാഷകയുടെ വേഷത്തിലാണ് ഭാവനചിത്രത്തിൽ എത്തുന്നത്
ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’ ട്രെയിലര്‍ റിലീസ് ചെയ്തു. നാഗശേഖര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. അഭിഭാഷകയുടെ വേഷത്തിലാണ് ഭാവനചിത്രത്തിൽ എത്തുന്നത്. ഡാര്‍ലിങ് കൃഷ്ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സന്ദേശ് പ്രൊഡക്‌ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. കവിരാജ് ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സത്യ ഹെഗ്‌ഡെ ആണ് ഛായാഗ്രാഹകന്‍.