പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിമുഖ പരിശീലനം പെരിന്തല്‍മണ്ണയില്‍.
- Posted on April 05, 2023
- News
- By Goutham prakash
- 386 Views
പെരിന്തൽമണ്ണ : പെരിന്തല്‍മണ്ണ: സമീപ ഭാവിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരിക്കുന്ന എസ്.ഐ പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും, ക്രിയ വിദ്യാഭ്യാസ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അഭിമുഖ പരിശീലന പരിപാടി 08.04.23 ശനിയാഴ്ച രാവിലെ 9.30 മുതല്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാഡമി ഫോര്‍ സിവില്‍ സര്‍വീസസില്‍ നടക്കും. പൂര്‍ണ്ണമായും കേരള പി.എസ്.സിയുടെ എസ്.ഐ അഭിമുഖ മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിശീലനത്തിന് സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, മന:ശ്ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9846653258
സ്വന്തം ലേഖകൻ.
