തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
- Posted on April 16, 2025
- News
- By Goutham Krishna
- 23 Views

തൃശൂർ സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു.
രാവിലെ 4.30 ന് ആർ ഡി ഒ യുടെ ഔദ്യോഗിക ഇ മെയ്ലിലേക്ക് റാണ തഹവൂർ എന്ന വ്യക്തിയുടെ പേര് ചേർത്ത മെയ്ൽ ഐ ഡി യിൽ നിന്നാണ് ഉച്ചയോടെ കളക്ടറേറ്റിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.