ദേവസ്വം ഗജമുത്തശ്ശി താര ചെരിഞ്ഞു
- Posted on November 29, 2023
- Localnews
- By Dency Dominic
- 156 Views
വിടവാങ്ങിയത് അരനൂറ്റാണ്ട് സേവനം നൽകിയ ഗജശ്രേഷ്ഠ
ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്ന് വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് പിടിയാന താരയുടെ അന്ത്യം. ഏകദേശം 90 വയസിലേറെ പ്രായമുള്ളതായി കണക്കാക്കുന്നു. ആനത്താവളത്തിലെ പ്രായമേറിയ ആനയാണ്. ഗജരാജൻ ഗുരുവായൂർ കേശവൻ ഉള്ള കാലത്ത് ആനക്കോട്ടയിൽ എത്തിയതാണ് താര. കമലാ സർക്കസ് ഉടമ കെ.ദാമോദരൻ 1957 മെയ് 9 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിയിരുത്തിയതാണ് താരയെ. മൂന്നു വർഷമായി വാർധക്യസഹജമായ അവശതകളിലായിരുന്നു.പാപ്പാൻമാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. അമ്പതു വർഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയിൽ സേവനമനുഷ്ഠിച്ചു. ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ ശാന്തമായും ഭക്തിയോടെയും തൻ്റെ കടമ നിർവ്വഹിച്ച ആനയായിരുന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു.