പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു
- Posted on January 30, 2023
- News
- By Goutham prakash
- 309 Views

മാനന്തവാടി: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു വെള്ളമുണ്ട ഐക്കാരൻ ഷഫീഖിൻ്റെ ഭാര്യ ഫസ്ന ( 22) ആണ് മരിച്ചത്.മാനന്തവാടിയിലെ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ ശനിയാഴ്ച്ച രാവിലെ ഫസ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഫസ്‌ന മരിക്കുകയായിരുന്നു. കുഞ്ഞ് സുഖമായിരിക്കുന്നു. പുളിഞ്ഞാൽ അഷ്റഫ് ,ബുഷ്റ ദമ്പതികളുടെ മകളാണ്. ഫസ്നയുടെ ആദ്യപ്രസവമാണിത്.