വയനാട് ജില്ലയ്ക്ക് പുത്തൻ ഉണർവിൽ നീന്തൽ പരിശീലന കേന്ദ്രം.

സൗജന്യമായി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ നേട്ടം. 

വയനാട് ജില്ലയിലെ ചേലൂർ ഗ്രാമവും തമ്പുരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമാണ് നീന്തൽ പരിശീലനത്തിന് പുത്തൻ മാതൃകയായത്. മുള്ളൻകൊല്ലി പഞ്ചായത്ത് ചേലൂർ വാർഡ് മെമ്പർ :ശ്രീമതി.മോളി സജി ആക്കാംതിരി, തമ്പുരു സ്പോർട്സ് ക്ലബ് പ്രസിഡണ്ട് : ജോയി  വെട്ടിക്കാട്ട്, സെക്രട്ടറി : സജി ജോസ് ആക്കാം  തിരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ ആരംഭിച്ചത്. ഇവർ കടമാൻതോട് വൃത്തിയാക്കിയാണ്  ചെക്ക് ഡാം  പരിശീലനത്തിനായി തയ്യാറാക്കിയത്. സൗജന്യമായി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ നേട്ടം. രാവിലെ 6- മുതൽ ഉച്ച വരെയുള്ള പരിശീലന ക്ലാസ്സിൽ 50- ഓളം കുട്ടികൾ ഇപ്പോൾ പങ്കെടുക്കുന്നുണ്ട്.പുൽപ്പള്ളി ദേവിവിലാസം സ്കൂൾ കായിക അധ്യാപകനും, നീന്തൽ പരിശീലകനുമായ ഡിവൻസ്  സാറാണ് ഇവിടെ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ ഒരു വനിത ട്രെയിനിയും  ഉണ്ട്. നീന്തലിനെ ഗുണഗണങ്ങളെക്കുറിച്ചും, ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസ്സുകളും നൽകുന്നുണ്ട്. നീന്തലിന് ഗ്രേസ്മാർക്ക് അടക്കം ലഭിക്കുന്നതിനാൽ തന്നെ നിരവധി വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിന് എത്തിച്ചേരുന്നത്. ജീവിത ശൈലി രോഗ പ്രതിരോധ മാർഗ്ഗമായി നീന്തൽ പഠിക്കാൻ മുതിർന്നവരും ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. ഈ നീന്തൽ പരിശീലന കേന്ദ്രം വഴി മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി, മികച്ച നീന്തൽ താരങ്ങൾ ആക്കി നിരവധി മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് വഴി പദ്ധതിയിട്ടിരിക്കുന്നത്.

മ്യാൻമറിലെ കന്യാസ്ത്രീ ലോകത്തിനു മുൻപിൽ നൊമ്പരമാകുന്നു - ഒപ്പം മാതൃകയും.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like