വഖഫ് ഭേദഗതി ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം: നിയമസഭ.

  • Posted on October 15, 2024
  • News
  • By Fazna
  • 28 Views

രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2024-ലെ (ഭേദഗതി) ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി.

പ്രത്യേക ലേഖകൻ.

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2024-ലെ (ഭേദഗതി) ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി.

കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരു പോലെ നിയമ നിര്‍മ്മാണാധികാരമുള്ള സമവര്‍ത്തി ലിസ്റ്റിലെ ഒരു നിയമനിര്‍മ്മാണ വിഷയമാണ് വഖഫ്. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാനതത്വമാണ്. അതുപ്രകാരമുള്ള അവകാശങ്ങളില്‍പ്പെടുന്ന വഖഫ് എന്‍റോവ്മെന്‍റുകളേയും വഖഫ് സ്ഥാപനങ്ങളേയും സംരക്ഷിക്കുന്ന രൂപത്തില്‍ അതിന്‍റെ സ്വാതന്ത്ര്യം അതത് മതവിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വഖഫ് നിയമം നിലനില്‍ക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും വഖഫ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വഖഫ് സ്ഥാപനങ്ങളും സ്വത്തുക്കളും സംരക്ഷിക്കാന്‍ 2013-ല്‍ ആവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തുകയും ചെയ്തിട്ടുള്ളതാണ്. വളരെ പ്രസക്തമായതും പുരോഗമനപരവുമായ ഭേദഗതികളാണ് അത്തവണ കൊണ്ടുവന്നത്.

അക്ഷര ലോകത്തേക്ക് ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും.

എന്നാല്‍, നിലവില്‍ അവതരിപ്പിച്ചതും ജെ.പി.സി പരിഗണിക്കുന്നതുമായ 2024-ലെ വഖഫ് (ഭേദഗതി) ബില്ലില്‍ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിരവധി അധികാരങ്ങള്‍ കവരുന്നതാണ്. ഈ ഭേദഗതികള്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. നിര്‍ദ്ധിഷ്ട ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ വഖഫ് ബോര്‍ഡുകളുടേയും വഖഫ് ട്രൈബ്യൂണലിന്‍റെയും പ്രവര്‍ത്തനം, അധികാരം എന്നിവ ദുര്‍ബലപ്പെടുത്തും. വഖഫുകളുടെ സംരക്ഷണത്തിന് ഉതകുന്ന യാതൊരു വ്യവസ്ഥയും ഭേദഗതിയില്‍ മുന്നോട്ടുവെച്ചിട്ടില്ല. പല വ്യവസ്ഥകളും വഖഫുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതും ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധവുമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി സര്‍ക്കാരുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളും, ചെയര്‍മാനും  ഉള്‍പ്പെടുന്ന വഖഫ് ബോര്‍ഡുകള്‍ ജനാധിപത്യ വ്യവസ്ഥക്ക് പൂര്‍ണ്ണമായും എതിരാവും. 

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ വിശിഷ്യ അനുച്ഛേദം 25, 26 എന്നിവയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനുമുള്ള സ്വാതന്ത്ര്യവും, മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യവും ഒപ്പം, ഭരണഘടനയുടെ അടിസ്ഥാനശിലകളായ ഫെഡറലിസം, മതനിരപേക്ഷത,  ജനാധിപത്യം, പൗരാവകാശം എന്നിവയും ലംഘിക്കുന്ന വ്യവസ്ഥകള്‍  അനുവദിക്കാൻ കഴിയില്ലെന്ന് പ്രമേയം വ്യക്തമാക്കി.

Author
Citizen Journalist

Fazna

No description...

You May Also Like