കേരളത്തിൻ്റെ വിത്തച്ഛൻ ചെറുവയൽ രാമന് രാഷ്ട്രപതി പദ്മശ്രീ സമ്മാനിച്ചു

  • Posted on March 23, 2023
  • News
  • By Fazna
  • 212 Views

ഡൽഹി : കേരളത്തിൽനിന്ന് കാർഷിക മേഖലയിൽ രാമൻ ചെറുവയൽ, സാമൂഹ്യപ്രവർത്തന മേഖലയിൽ  വി പി അപ്പുക്കുട്ടൻ പൊതുവാൾ, കായികരംഗത്ത്  എസ് ആർ ഡി പ്രസാദ് എന്നിവർക്ക് രാഷ്ട്രപതി പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. ഇന്നു നടന്ന പുരസ്കാരദാനച്ചടങ്ങിൽ രാഷ്ട്രപതി  ദ്രൗപദ‌ി മുർമു കേരളത്തിൽ നിന്നുള്ള  രാമൻ ചെറുവയൽ (കാർഷിക മേഖല), വി പി അപ്പുക്കുട്ടൻ പൊതുവാൾ (സാമൂഹ്യ പ്രവർത്തന മേഖല), എസ് ആർ ഡി പ്രസാദ് (കായികരംഗം) എന്നിവർക്കു പത്മശ്രീ നൽകി ആദരിച്ചു.

കാർഷിക മേഖലയിലാണ് ശ രാമൻ ചെറുവയലിന് പത്മശ്രീ ലഭിച്ചത്. സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്കു പേരുകേട്ട കേരളത്തിൽനിന്നുള്ള ഗിരിവർഗ കർഷകനാണു  രാമൻ ചെറുവയൽ. 1952 ജൂൺ 6 നു വയനാടു ജില്ലയിലെ മാനന്തവാടിയിൽ ജനിച്ച അദ്ദേഹം പട്ടികവർഗ സമുദായത്തിലെ കുറിച്യഗോത്രത്തിൽപെട്ടയാളാണ്. 10-ാം വയസുമുതൽ അദ്ദേഹം കൃഷിയിൽ വ്യാപൃതനായി. ജൈവകൃഷി, പ്രകൃതിവിഭവപരിപാലനം, പരമ്പരാഗത ഭക്ഷ്യവിളകളുടെ സംരക്ഷണം എന്നിവയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രകൃതിസ്നേഹികൾക്കും ഭൗമഗവേഷകർക്കുമിടയിൽ അദ്ദേഹത്തെ സവിശേഷവ്യക്തിത്വമാക്കി മാറ്റി.

ചെറുവയൽ രാമൻ്റെ  കൈവശം , കേരളത്തിന്റെ തനതായ 52 ഇനം നെൽവിത്തുകളുടെയും വിവിധയിനം വാഴത്തൈകളുടെയും ശേഖരമുണ്ട്. കേരള കാർഷിക സർവകലാശാലയിൽ നെല്ല് ഇനങ്ങളുടെ വികസനത്തിനായി 'പാൽത്തൊണ്ടി', 'കയമ' എന്നീ രണ്ടിനം നെല്ലുകൾ ജീൻദാതാവായി  ഉപയോഗിച്ചിട്ടുണ്ട്. കുരുമുളകിനങ്ങളിലൊന്നായ 'ഉതിരൻകോട്ട' കേരളത്തിൽ ഏറ്റവും വ്യാപകമായി നട്ടുപിടിപ്പിച്ച കുരുമുളകിനമായ പന്നിയൂർ-1ന്റെ വികസനത്തിനു സംഭാവനയേകിയിട്ടുണ്ട്.

2018-ൽ ബ്രസീലിൽ നടന്ന ബെലേം 30 അന്താരാഷ്ട്ര പ്രകൃതി സമ്മേളനത്തിൽ ക്ഷണിതാവായിരുന്നു  ചെറുവയൽ രാമൻ. 2015-ൽ ദേശീയ നെല്ലുഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നെല്ലിന്റെ പുതിയ ഇനങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കുന്നതിനും ജനകീയമാക്കുന്നതിനും അദ്ദേഹം മികച്ച സംഭാവന നൽകിയതായി സാക്ഷ്യപ്പെടുത്തി. ഇതിനുപുറമെ, രാജ്യത്തുടനീളമുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും കാർഷിക, ജൈവകൃഷി അവതരണങ്ങൾക്കായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

ചെറുവയൽ രാമന്  നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012-ൽ ഇന്ത്യാഗവൺമെന്റും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും (ഹരിത വ്യക്തിത്വം) സസ്യ ജനിതകഘടന സംരക്ഷകൻ (കർഷക അംഗീകാരങ്ങൾ 2013) ബഹുമതി നൽകി ആദരിച്ചു. 2018-ൽ അജ്മാൻ അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂൾ സംഘടിപ്പിച്ച കാർഷിക മേളയിൽ അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു. തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ  സാക്ഷ്യപത്രത്തിന് അർഹനായ അദ്ദേഹം 2019ലെ കേരള സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിലും പങ്കെടുത്തിട്ടുണ്ട്.
Author
Citizen Journalist

Fazna

No description...

You May Also Like