പ്ലാസ്റ്റിക് മുക്‌ത ഇന്ത്യ ആക്കുന്നതിന് - റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രങ്ങളിൽ ചായ വിൽപന നടത്തും.

ആദ്യ ഘട്ടത്തിൽ 400 റെയിൽവേ സ്റ്റേഷനുകളിൽ ആണിത് നടപ്പാക്കുന്നത് 

ഇന്ത്യയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസസി ൽ ചായ കൊടുക്കുന്ന പതിവ് നീക്കി , പകരം മൺ പത്രങ്ങളിൽ ചായ വിൽക്കും എന്ന് റെയിൽവേ മന്ത്രി :പീയൂഷ് ഗോയൽ.


ആദ്യ ഘട്ടത്തിൽ 400 റെയിൽവേ സ്റ്റേഷനുകളിൽ ആണിത് നടപ്പാക്കുന്നത് എന്നും,തുടർന്ന് രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.ഈ ന്യൂതന്ന പരിഷ്കരണം  വഴി " പ്ലാസ്റ്റിക് മുക്ത ഇന്ത്യ " എന്ന മുദ്രാ വാക്യത്തിന് റെയിൽവേയുടെ പ്രോത്സാഹനം കൂടി ഇതിലുണ്ട്.

ഈ പദ്ധതി നിലവിൽ വരുന്നു കഴിഞ്ഞാൽ തൊഴിൽ -കച്ചവട മേഖലയിൽ മൺപാത്ര നിർമാണ രംഗത്ത്  ഉണർവാകുമെന്നും റെയിൽവേ മന്ത്രി രാജസ്ഥാനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like