പലചരക്കു കടയും ഹോട്ടലും സന്ദര്‍ശിക്കുന്നത് വിമാനയാത്രയേക്കാള്‍ അപകടകരമെന്ന് പഠനം

വിമാനയാത്രികനേക്കാള്‍ കോവിഡ് പകരാന്‍ സാധ്യത ഷോപ്പിംഗിനായും ഭക്ഷണം കഴിക്കുന്നതിനായും പുറത്തു പോകുന്നവര്‍ക്കെന്ന് ഹാര്‍ഡ്‌വാര്‍ഡ് പഠനം

ഹോട്ടലുകളില്‍ പോയുള്ള ഭക്ഷണം കഴിക്കുന്നതും പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോകുന്നതുമാണ് വിമാന യാത്രയേക്കാള്‍ അപകടകരമെന്ന് പഠനം. ഹാര്‍ഡ്‌വാര്‍ഡിലെ പൊതുജനാരോഗ്യവിഭാഗമാണ് ‘ഏവിയേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ‘ എന്ന വിഷയത്തില്‍ പഠനം നടത്തിയത്.
വിമാന യാത്രയില്‍ കൃത്യമായ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചാല്‍ കോവിഡ് വ്യാപനതോത് വളരെയധികം കുറയ്ക്കാനാകുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇടയ്ക്കിടെ സോപ്പിട്ട് കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, എയര്‍ക്രാഫ്റ്റില്‍ ശുദ്ധ വായു കടക്കാനുള്ള സൗകര്യം ഉറപ്പാക്കുക, വിമാനത്തിനകം വൃത്തിയായും അണുവിമുക്തമായും വയ്ക്കുക തുടങ്ങി മാര്‍ഗങ്ങളാണ് പഠനം കോവിഡ് വ്യാപനം തടയുന്നതിനായി പഠനം നിര്‍ദേശിക്കുന്നത്.

കോവിഡിനെ കുറിച്ചുള്ള ശരിയായ പഠനവും ബോധവത്കരണവും വ്യാപനം തടയുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Author
ChiefEditor

enmalayalam

No description...

You May Also Like