തൈറോയിഡ് കാൻസർ വ്യാപകമാകുന്നു , എല്ലാ തൈറോയിഡ് കാൻസറിനും ശസ്ത്രക്രിയ ആവശ്യമില്ല. അകിറാ മിയായുചി

  • Posted on March 25, 2023
  • News
  • By Fazna
  • 81 Views

കൊച്ചി: ലോക വ്യാപകമായി തൈറോയിഡ് കാൻസർ വ്യാപരിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ടെങ്കിലും  എല്ലാ തൈറോയിഡ് കാൻസറിനും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഇൻ്റർ നാഷണൽ അസോസിയേഷൻ ഓഫ് എൻഡോക്രൈൻ അസോസിയേഷൻ സർജൻസ് പ്രസിഡൻ്റും , ജപ്പാനിലെ സെൻ്റർ ഫോർ എക്സലൻസ് ഇൻ തൈറോയ്ഡ് കെയർ കുമ ഹോസ്പിറ്റലിലെ കൂ ആയ അകിറാ മിയായുചി പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന APTS 2023 ൽ പങ്കെടുക്കാനെത്തിയ കാൻസർ രോഗ വിദഗ്ദൻ അകിറാ ,, എൻ .മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തൈറോയിഡ് കാൻസറിനെ കുറിച്ച് ഈ ശ്രദ്ധേയ നിരീക്ഷണം നടത്തിയത്. ലോകത്തിൽ ഭൂരിഭാഗം പേരും തൈറോയിഡ് കാൻസറുമായി  ജീവിക്കുകയാണ്. അധികമാളുകളിലും ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. കൊറിയയിൽ നടത്തിയ ജനകീയ തൈറോയിഡ് സ്കാനിങ്ങിൽ 18 ശതമാനം പേർക്കും തൈറോയിഡ് കാൻസറുമായാണ് ജീവിക്കുന്നതെന്ന് തെളിഞ്ഞു. Latent കാൻസർ അപകടകാരിയാണെന്നും അകിറ അടിവരയിട്ടു.

എൻ്റെ തൈറോയിഡ് കാൻസറിനെ പറ്റിയുള്ള നിലപാടുകൾ അമേരിക്കൻ തൈറോയിഡ് അസോസിയേഷൻ (ATA), ജപ്പാൻ തൈറോയിഡ് അസോസിയേഷനും ,ജപ്പാൻ അസോസിയേഷൻ ഓഫ് എൻഡോ ക്രൈൻ സർജറി അസോസിയേഷനും അംഗീകരിച്ചിട്ടുണ്ട്. ലോക പ്രശസ്ത കാൻസർ വിദഗ്ദൻ ജതിൻ ഷായും തൈറോയ്ഡ് കാൻസറിനെ കുറിച്ചുള്ള നിരീക്ഷണങ്ങളെ അംഗീകരിക്കുന്നുണ്ട്. രോഗവും ചികിത്സയും സാങ്കേതിക വിദ്യകളും ജീവിത ശൈലിയും ,സാമ്പത്തീക സാമൂഹിക സാഹചര്യങ്ങളും ലോകത്തെ കൂടുതൽ രോഗഹസ്തമാക്കുന്ന കാലത്ത് അകിറാ മിയായു ചിയുടെ നിരീക്ഷണങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ഭാര്യ മിറ്റ്സുയോ മിയായയുചിയുമൊത്ത് കൊച്ചിയിലെത്തിയ അകിറാ നാളെ ജപ്പാനിലേക്ക് മടങ്ങും.Author
Citizen Journalist

Fazna

No description...

You May Also Like