പപ്പായ വിത്തുകളും, ഇലകളും പോഷകസമൃദ്ധം

കൊച്ചി : കാരിക്കേസി കുടുംബത്തിൽ പെട്ട പഴമാണ് പപ്പായ. പപ്പായ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതോടെ ആന്റി ഓക്സിഡന്റുകൾ, എ,ഇ,സി വിറ്റാമിനുകൾ,ബീറ്റാ കരോട്ടിൻ, ചിമോപാപൈ ൻ, ഫോളിക് ആസിഡ്, ഫൈബർ എന്നിങ്ങനെ നിരവധി പോഷകങ്ങൾ മനുഷ്യ ശരീരത്തിന് ലഭിക്കുന്നു. പ്രമേഹത്തെ തടയുന്നതിനും,  കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പപ്പായ ഉപയോഗിക്കുന്നത് അത്യുത്തമമാണ്. പപ്പായ വിത്തുകളും , ഇലകളും പോഷകമൂല്യങ്ങൾ നിറഞ്ഞതാണെന്ന് ആയുർവേദത്തിലും നിഷ്കർഷിക്കുന്നു. ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന സത്തിന് കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. പപ്പായ വിത്തിന് പരാന്ന ഭോജികളെ ചെറുക്കാൻ കഴിയുന്നു.ഏറ്റവും മികച്ച ഡിറ്റോസ് ഓപ്ഷൻ കൂടിയാണ് വിത്ത്.

അണുബാധയെ ചെറുക്കുന്നതിനും വൃക്കകളുടെയും ദഹനത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വിത്തുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തി. പപ്പായ വിത്തിൽ ഫൈബർ,വിറ്റാമിനുകൾ,പ്രോട്ടീൻ, ആരോഗ്യകരമായ ഫാറീ ഡ്, ഇരുമ്പ്,  ഓൺ ആപ്പ് മഗ്നീഷ്യം, സിങ്ക്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ അത്ഭുതകരമായ കലവറയാണ്. വിത്തുകൾ ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്. ചില മൃഗ പഠന റിപ്പോർട്ടിൽ പപ്പായ വിത്തുകൾ ബീജങ്ങളുടെ എണ്ണവും, ചലനശേഷിയും കുറയ്ക്കുന്നതിനും  , പ്രത്യുൽപാദന സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് പരാമർശിക്കുന്നുണ്ട്. പപ്പായ ഇലകളിൽ പെപ്പെയിൻ, ലെക്കോപ്പീൻ, മറ്റ് ഇൻസൈമുകൾ അടങ്ങിയതിനാൽ ഔഷധഗുണമുള്ളതാണ്.

പപ്പായ ഇലകളുടെ നീര് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം തടയാനും ശരീരഭാരം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും മുടി ചർമ സംരക്ഷണത്തിന് പപ്പായയും അതിന്റെ ഇലകളും ഉപയോഗിക്കുന്നത് മികച്ച ഫലം ചെയ്യുന്നതാണ്.


 പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like