വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ സമരം

  • Posted on March 16, 2023
  • News
  • By Fazna
  • 224 Views

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന ആശുപത്രി അക്രമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി മാർച്ച്  17 വെള്ളിയാഴ്ച മെഡിക്കൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കോവിഡ് കാലമായിരുന്നിട്ടു കൂടി ഇരുന്നൂറിലേറെ ആക്രമണങ്ങളാണ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ഉണ്ടായിട്ടുള്ളത്. ഈയിടെ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന്  രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമവും അത് കർശനമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദ്ദേശവും ഉണ്ടായിട്ടും പോലീസിന്റെ മുന്നിൽ വച്ചു നടന്ന ആക്രമണമായിട്ടു പോലും അതിൽ  ഇടപെടുകയോ പ്രതികളെ ഉടനെ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല.

ജോലിസ്ഥലത്ത് നിർഭയമായി, ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഉൽക്കണ്ഠയും ആശങ്കയുമുണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട്  ആറുവരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളും ലേബർ റൂം, എമർജൻസി സർജറികൾ എന്നിവ  ഭംഗമില്ലാതെ നടക്കുമെങ്കിലും മെഡിക്കൽ കോളേജുകൾ അടക്കമുള്ള സ്വകാര്യ, സർക്കാർ  ആശുപത്രികളിൽ ഒ .പി. പ്രവർത്തിക്കുകയില്ല. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  ലക്ഷ്യമിടുന്നില്ലെങ്കിൽ പോലും സമരം ചെയ്യാൻ  ഡോക്ടർമാർ നിർബന്ധിതരാവുമാകയാണെന്നത്  നിർഭാഗ്യകരമാണന്ന് ഭാരവാഹികൾ പറഞ്ഞു.

പൊതുസമൂഹം നിസ്സംഗത വെടിഞ്ഞ്   ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണമെന്ന്  ഐ എം. എ ആവശ്യപ്പെടുന്നതായി, ഐ എം എ വയനാട് ജില്ലാ കമ്മറ്റി ജോയിന്റ്  കൺവീനർ ഡോ. രാജേഷ്‌കുമാർ എം.പി, ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡന്റ്ഡോ. എം. ഭാസ്കരൻ എന്നിവർ അറിയിച്ചു.

Author
Citizen Journalist

Fazna

No description...

You May Also Like