അറിയിപ്പുകൾ

  • Posted on March 13, 2023
  • News
  • By Fazna
  • 144 Views

കിക്മയിൽ എം.ബി.എ. അപേക്ഷ തിയ്യതി നീട്ടീ

കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2023 - 25 ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ തിയ്യതി മാർച്ച് 31 വരെ നീട്ടീ. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്.സി./എസ്.ടി / ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:  8547618290/ 9288130094  വെബ്സൈറ്റ്: www.kicma.ac.in.  

ക്യാമ്പ് സിറ്റിംഗ് നടത്തുന്നു

കേരള ലോകയുക്ത മാർച്ച് 23, 24 തിയ്യതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ നടത്തുന്ന സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ 31 അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 27 ന് വൈകുന്നേരം 4 മണി. മാസശമ്പളം - 44100. കൂടുതൽ വിവരങ്ങൾക്ക് : 0494 2686214, വെബ്സൈറ്റ് : www.kau.in , ഇ-മെയിൽ kcaet.kau.in 

നാഷണൽ അപ്രന്റീസ്ഷിപ്പ് മേള

കേന്ദ്ര നൈപുണ്യവികസന സംരംഭകത്വമന്ത്രാലയവും കേരള സർക്കാർ തൊഴില്‍ നൈപുണ്യവകുപ്പും ചേർന്ന് കോഴിക്കോട് ആർ.ഐ.സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍  അപ്രന്റീസ്ഷിപ്പ്മേള മാർച്ച് 20 ന് നടത്തും. ജെ.ടി.ഡി ഇസ്ലാം പ്രൈവറ്റ് ഐ.ടി.ഐ,വെള്ളിമാടുകുന്നിൽ നടക്കുന്ന മേളയിൽ  വിവിധ സെക്ടറുകളിൽ അപ്രന്റീസ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു.  മേളയിൽ ഗവണ്‍മെന്റ്/പ്രൈവറ്റ്/ എസ് സി ഡി ഡി ഐ.ടി.ഐ യോഗ്യതയുള്ള ട്രെയിനികൾക്ക് പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  വെബ്സൈറ്റ് :apprenticeshipindia.gov.in>Register>Candidates/Etablishment  കൂടുതൽ വിവരങ്ങൾക്ക്: 8547059987. 8075604070 

PRD/CLT/1027/03/23 

13/03/2023 

നിയമനം നടത്തുന്നു 

ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനെ (179  ദിവസം) നിയമിക്കുന്നു. യോഗ്യത: ബിഎസ് സി നേഴ്സിങ് / ജിഎൻഎം നഴ്സിംഗ്. എ എൽ എസ്  കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന. ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. യോഗ്യതയുള്ളവർ അസൽ സിർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മാർച്ച് 18 രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് :04952365367

Author
Citizen Journalist

Fazna

No description...

You May Also Like