കാപ്പികൃഷിയൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകർ ശാസ്ത്രീയ മാർഗ്ഗങ്ങളിലേക്ക് തിരിയണമെന്ന് വിദഗ്ധർ

കൽപ്പറ്റ: കാപ്പികൃഷിയൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകർ ശാസ്ത്രീയ മാർഗ്ഗങ്ങളിലേക്ക് തിരിയണമെന്ന് വിദഗ്ധർ. പ്രതികൂല പ്രശ്നങ്ങൾക്കിടയിൽ കാപ്പികര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരുന്നതിൻ്റെ ഭാഗമായി കോഫി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫീൽഡ് ഡേയിലാണ് പുതിയ പ്രായോഗിക നിർദ്ദേശങ്ങൾ ഉയർന്നത്. കല്‍പ്പറ്റ -ഓണിവയലിലുള്ള കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കോഫി ബോർഡ് ഫീല്‍ഡ് ഡേ നടത്തിയത്.
പഴയ ചെടികൾ പിഴുത് മാറ്റി പുതിയ ചെടികൾ വെച്ച് പിടിപ്പിക്കൽ, ഒരേക്കറിൽ കൂടുതൽ ചെടികൾ നടൽ, ശാസ്റ്റിയ അറിവുകൾ പ്രാവർത്തികമാക്കൽ, വിദഗ്ധാഭിപ്രായം തേടി അത് നടപ്പാക്കൽ , ശാസ്ത്രീയ മായ പരിചരണം തുടങ്ങിയവയിലൂടെ കാലാവസ്ഥ വ്യതിയാനത്തിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വയനാട് ജില്ലാ കലക്ടര്‍ എ.ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് കാപ്പി ബ്രാൻഡ് ചെയ്ത് കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാൻ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ സർക്കാരിലേക്ക് ശുപാർശ ചെയ്യാമെന്ന് കലക്ടർ പറഞ്ഞു. വയനാടിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കാർബൺ ന്യൂട്രൽ കോഫി പാർക്ക് യാഥാർത്ഥ്യമാകാൻ വൈകുമെന്നും കോടതി വിധി അനുകൂലമല്ലങ്കിൽ ബുദ്ധിമുട്ടാകുമെന്നു കലക്ടർ പറഞ്ഞു.ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലിനെ കണ്ടിട്ടുണ്ടന്നും കലക്ടർ പറഞ്ഞു. ചെറിയ സ്ഥലങ്ങൾ കണ്ടെത്തി കാർബൺ ന്യൂട്രൽ കാപ്പി യാഥാർത്ഥ്യമാക്കാനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു. കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്ത മണി , കോഫി ബോർഡ് മെമ്പർമാരായ സുരേഷ് അരിമുണ്ട ,സിബി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 22 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫീല്‍ഡ് ഡേ നടത്തിയ എസ്റ്റേറ്റ് സന്ദര്‍ശനം, കാപ്പികൃഷിയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാപ്പികൃഷി മേഖലയില്‍ പുതിയ കൃഷിരീതികളും സാങ്കേതിക വിദ്യകളും പ്രയോഗിച്ച് ഉന്നത നേട്ടം കൈവരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
മികച്ച കാപ്പികര്‍ഷകരായ മുട്ടില്‍ പാറക്കല്‍ അശോക് കുമാര്‍, മേപ്പാടി റോസ് ഗാര്‍ഡന്‍ കുരുവിള ജോസഫ്, മേപ്പാടി ഹോപ്പ് എസ്റ്റേറ്റ് സീനിയര്‍ പ്ലാന്റര്‍ ജോര്‍ജ് പോത്തന്‍, ചോലപ്പുറം മാധവന്‍ നായര്‍, വനമൂലിക ഹെര്‍ബല്‍ സിലെ പി.ജെ.ചാക്കോച്ചന്‍, ബയോവിന്‍ ചെയര്‍മാന്‍ ഫാ. ജോണ്‍ ചൂരപ്പുഴ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ടെക്‌നിക്കല്‍ സെഷനില്‍ കാപ്പി കൃഷിയിലെ വൈവിധ്യവത്ക്കരണം എന്ന വിഷയത്തില്‍ ഡോ. രാജേന്ദ്രനും, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി എന്ന വിഷയത്തില്‍ ഡോ. ജെ.എസ്.നാഗരാജും കോഫി കള്‍ട്ടിവേഷന്‍ എന്ന വിഷയത്തില്‍ ജോര്‍ജ് ഡാനിയലും, കാപ്പി സംസ്‌ക്കരണത്തില്‍ എഫ്.പി.ഒ. എഫ്.പി.സി. പങ്കിനെക്കുറിച്ച് കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സ്റ്റേറ്റ് സെക്രട്ടറി സി.വി.ഷിബുവും, കാപ്പികൃഷി വ്യാപന പദ്ധതികളെക്കുറിച്ച് ഡോ. എം.കറുത്തമണിയും സംസാരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, സി.സി.ആര്‍.ഐ. റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം.സെന്തില്‍ കുമാര്‍, കെ.കെ.മനോജ്കുമാര്‍, മുന്‍ വൈസ് ചെയര്‍മാന്‍മാരായ അഡ്വ. വെങ്കിടസുബ്രഹ്മണ്യം, അഡ്വ. മൊയ്തു, എം.ആര്‍.ഗണേഷ്, പ്രൊഫ. കെ.പി.തോമസ്, മോഹനന്‍ മാസ്റ്റര്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി അലി ബ്രാൻ, , സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ.ദേവസ്യ, കോഫി ബോര്‍ഡ് റിസര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. ജെ.എസ്. നാഗരാജ്, കേരള എഫ്.പി.ഒ.കൺസോർഷ്യം സ്റ്റേറ്റ് പ്രസിഡണ്ട് സാബു പി.എ, തുടങ്ങിയവര്‍ സംസാരിച്ചു.