ദീർഘ കാല തൊഴിൽ കരാറുകൾ നടപ്പാക്കാൻ ഒരുങ്ങി സൗദി...

10 വർഷം വരെയുള്ള ദീർഘകാല തൊഴിൽ കരാറുകൾ നടപ്പാക്കാൻ സൗദി തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു

10 വർഷം വരെയുള്ള ദീർഘകാല തൊഴിൽ കരാറുകൾ നടപ്പാക്കാൻ സൗദി തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. ഇതിനായി തൊഴിൽ നിയമത്തിലെ 83 ഭാഗം ഭേദഗത്തി വരുത്താനാണ് ആലോചിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഹാനി അൽമുഅജ്ജൽ പറഞ്ഞു.

83ഭാഗത്തിൽ പറയുന്നത് തൊഴിലുടമയായി കരാർ അവസാനിപ്പിച്ചാൽ അദ്ദേഹവുമായി മത്സരിക്കുന്ന രീതിയിൽ 2വർഷം വരെ ജോലിയിൽ ഏർപ്പെടാൻ പാടില്ലെന്നാണ്.

എന്നാൽ ഈ നിയമം പലപ്പോഴും ലംഗിക്കപ്പെടാറുണ്ട് തൊഴിലാളികളുടെ മാറ്റത്തിലൂടെ കമ്പനിയുടെ രഹസ്യങ്ങൾ ചോരുന്നത് കമ്പനിയെ ദോഷകരമായി ബാധിക്കുന്നു എന്ന് പരാതി ഉയരുന്നതിനാലാണ് മാറ്റം കൊണ്ടുവരുന്നത്

തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന രീതിയിലായിരിക്കും 10വർഷ കരാറുകൾ നടപ്പാക്കുക എന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.തെഴിലുടമ കരാർ പാലിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാനും അനുവാദമുണ്ടാകും. എന്നാൽ തൊഴിലാളികൾ കരാർ പാലിക്കാതിരുന്നാൽ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാനും അവകാശമുണ്ടാവുള്ളു എന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കി.


Author
ChiefEditor

enmalayalam

No description...

You May Also Like