ചോലനായ്ക്ക സമുദായ വിദ്യാർത്ഥി കേരള സർക്കാർ സഹായത്തോടെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കും
- Posted on March 23, 2023
- News
- By Goutham prakash
- 231 Views
തിരുവനന്തപുരം: ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാർത്ഥി വിനോദ് .സി ഏറെ അഭിമാനത്തിലും ആഹ്ലാദത്തിമോണ്. അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ പട്ടികവർഗ വികസന വകുപ്പിന്റെ സാമ്പത്തിക പിന്തുണ. വിനോദ് മലപ്പുറം നിലമ്പൂർ മാഞ്ചിരി സ്വദേശിയാണ്. നോർവേയിലെ ടോം സോ ആർട്രിച്ച് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ചെലവിന് ഒരു ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിൽ നിന്ന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വിനോദിന് ഓഫീസിൽ വച്ച് മന്ത്രി കെ .രാധാകൃഷ്ണൻ ഇന്നലെ കൈമാറി. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർത്ഥിയായ വിനോദിന് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്ന് എല്ലാവിധ മന്ത്രി ആശംസിച്ചു. പുതിയ ലോകത്ത് തങ്ങൾക്കും ഒന്നും അപ്രാപ്യമല്ല എന്ന് ഒന്ന് കൂടി തെളിയിച്ചിരിക്കയാണ്.
സ്വന്തം ലേഖകൾ
