നിയമസഭയുടെ അഭിനന്ദനങ്ങൾ
- Posted on March 13, 2023
- News
- By Goutham prakash
- 416 Views
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സല്‍വസും ഗുനീത് മോംഗയും ചേര്‍ന്നൊരുക്കിയ 'ദി എലിഫന്റ് വിസ്പറേഴ്സ്' എന്ന ഷോര്‍ട്ട് ഫിലിം പുരസ്കാരം നേടിയിരിക്കുകയാണ്. കൂടാതെ, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ 'ആര്‍ ആര്‍ ആര്‍ 'എന്ന ചിത്രത്തില്‍ പ്രമുഖ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഒരുക്കിയ, 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്കാര്‍ ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ നെറുകയില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകളെ കേരള നിയമസഭ മുക്തകണ്ഠം അഭിനന്ദിക്കുന്നു. ആദരവ് രേഖപ്പെടുത്തുന്നു. ഈ അപൂര്‍വ്വ നേട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള സന്തോഷത്തില്‍ കേരള നിയമസഭയും പങ്കുചേരുന്നു.
പ്രത്യേക ലേഖകൻ