അന്താരാഷ്ട്ര നൃത്ത ദിനം
- Posted on April 29, 2021
- Timepass
- By Deepa Shaji Pulpally
- 1191 Views
ആധുനിക ബാലെ യുടെ സൃഷ്ടാവായ ജീ ൻ ജോർജ് നോവറി ന്റെ ജന്മദിനം ലോകമെമ്പാടും നൃത്ത ദിനമായി ആഘോഷിക്കുന്നു.
മനസ്സിന്റെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും, ശാരീരിക ക്ഷമത ഉയർത്തുന്നതിനും മനുഷ്യജീവിതത്തിൽ ഡാൻസ് എന്ന് കല വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ആധുനിക ബാലെ യുടെ സൃഷ്ടാവായ ജീൻ ജോർജ് നോവറി ന്റെ (1727-1810) ജന്മദിനം ആഘോഷിക്കുന്ന 1982- ലാണ് അന്താരാഷ്ട്ര നൃത്ത ദിനം ആദ്യമായി ആഘോഷിച്ചത്. നൃത്തത്തിന്റെ നേട്ടങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും, നൃത്തം ആഘോഷിക്കാനും, ആളുകളെ ഒരുമിച്ചു കൂട്ടുവാനും ആണ് അന്താരാഷ്ട്ര നൃത്ത ദിനം രൂപീകരിച്ചത്. UNESCO കലകളുടെ പ്രധാന പങ്കാളിയായ ഇന്റർനാഷണൽ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ (ITI) ഡാൻസ് കമ്മിറ്റി സൃഷ്ടിച്ച നൃത്തത്തിന് ആഗോളതലത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
ഏപ്രിൽ 29നാണ് അന്താരാഷ്ട്ര നൃത്ത ദിനമായി ആഘോഷിക്കുന്നത്. പരിപാടികളിലൂടെയും, ഉത്സവങ്ങളുടെയും നൃത്തത്തിന് പ്രാധാന്യം നൽകി, ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരികയും, നൃത്തം വിദ്യാഭ്യാസപരമായി ഉയർത്തുകയും, ചെയ്യുന്നതിനുവേണ്ടി നാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് അന്നേദിവസം നടത്തുന്ന നൃത്ത പരിപാടികൾക്കെല്ലാം UNESCO ഔദ്യോഗികമായി അംഗീകരിച്ച് പ്രോത്സാഹനം നൽകി പോരുന്നു.