,,സത്യമേവ ജ തോ,, അയോഗ്യനാക്കിയ രാഹുൽ ഗാന്ധിക്ക് കൽപ്പറ്റയിൽ ആവേശകരമായ വരവേല്പ്

  • Posted on April 11, 2023
  • News
  • By Fazna
  • 66 Views

കൽപ്പറ്റ: ലോക്സഭ അംഗത്വ സ്ഥാനത്ത് നിന്ന് അയാഗ്യനാക്കപ്പെട്ട ശേഷം സ്വന്തം മഢലത്തിൽ ആദ്യമായി എത്തിയ രാഹുൽ ഗാഡിക്ക്  യു. ഡി. എഫിന്റെ നേതൃത്വത്തിൽ നൽകിയ  ആവേശകരമായ സ്വീകരണത്തിൽ ആയിരങ്ങൾ അണി നിരന്നു.വികാരനിർഭരമായിരുന്ന സ്വീകരണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാഡി യും ഏറെ വൈകാരീകമായാണ് മറുപടി പ്രസംഗം നടത്തിയത്. പാർട്ടി പതാകക്ക് പകരം, അണികൾ ദേശീയ പതാകയാണ് ഉയർത്തി മുദ്രാവാക്യം മുഴക്കിയത്. എത്ര അയോഗ്യനാക്കിയാലും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാഹുൽ ഗാഡി യും പ്രിയങ്കയും സംസാരിച്ചത്. വയനാട് ആസ്ഥാനമായ കല്പറ്റയിൽ നടന്ന റോഡ് ഷോക്ക് ശേഷമാണ് രാഹുൽ ഗാന്ധി സ്വീകരണ വേദിയിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ കെ. മുരളീധരൻ, രമേശ് ചെന്നിത്തല സാദീഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞാലിക്കുട്ടി എന്നീ യു.ഡി. എഫ്. നേതാക്കളും, ചെറു വയൽ രാമൻ, പി. സുരേന്ദ്രൻ, കൈതപ്രം ദാമോധരൻ നമ്പൂതിരി, ജോയ് മാത്യു എന്നീ സംസ്കാരിക നായകരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രവർത്തകരാണ് വൈകാരികയായും ആവേശം വാനോളം ഉയർത്തിയും സ്വീകരണ യോഗത്തിൽ പങ്കെടുത്തത്.Author
Citizen Journalist

Fazna

No description...

You May Also Like