കരുണയുടേയും കരുതലിന്റേയും ചിറകുകൾ വിദ്യാർത്ഥികൾക്ക് പകർന്ന് റാശിദ് ഗസ്സാലി

  • Posted on May 27, 2023
  • News
  • By Fazna
  • 60 Views

പാഠപുസ്ത പകരുന്നവ മാത്രം വിദ്യാർത്ഥികൾക്ക് നൽകിയാൽ അവരുടെ സ്വപ്നങ്ങൾക്കൊപ്പം ചിറക് വിരിച്ച് പറക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് റാശിദ് ഗസ്സാലിയെ പുതു വിദ്യാഭ്യാസ രീതിയിൽ പഠനമുറികൾ ക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. അന്തരാഷ്ട വിദ്യാഭ്യാസ ചിന്തകനും പരിശീലകനുമായ റാശിദ് ഗസ്സാലി വയനാടിന്റെ അതിർത്തി ഗ്രാമമായ താളൂരിലെ നീലഗിരി ആർട്ട്സ് ആൻറ് സയൻസ് കോളേജിൽ ആ സ്വപ്നങ്ങൾ പ്രായോഗീകമാക്കി. പാഠപുസ്തകങ്ങളിലെ പാഠങ്ങൾക്കൊപ്പം കരുണയും കരുതലും സാമൂഹ്യ പ്രതിബദ്ധതയും മണ്ണറിഞ്ഞുള്ള കൃഷിയും വിദ്യാർ ർത്ഥികളിൽ സന്നിവിശേപ്പിച്ചു. എന്നും പുതുമയാർന്ന പദ്ധതികൾക്കൊപ്പം സഞ്ചരിച്ച നീലഗിരി കോളേജ് രാജ്യത്തെ ഈ മേഖലയിലെ പത്ത് കോളേജുകളിൽ ഒന്നായി വൈകാതെ മാറി. പുതുമയും സർഗ്ഗാത്മതകതയും സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ തലമുറയെ വളർത്തിയെടുക്കാൻ ഉള്ള ഓരോ ചുവടുകളിലും സെക്രട്ടറിയും, മാനേജിംഗ് ഡയറക്ടറുമായ റാശിദ് ഗസ്സാലി കൈയ്യൊപ്പും ഉത്സാഹവും ത്യാഗവും പ്രകാശിപ്പിച്ചു. നീലഗിരി കോളേജ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 21 സർവ്വകലാ റാങ്കുകൾ, ശരാശരി 97. ശതമാനത്തിന് മുകളിലുള്ള വിജയം, വിവിധ ബഹു രാഷ്ട്ര കമ്പനികളിലേക്കുള്ള ക്യാമ്പസ് പ്ലേസ്മെന്റുകൾ, ഹാപ്പിനെസ്സ് സെന്ററിന് കീഴിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന 25000 ത്തോളം എത്തിച്ച ഹാപ്പിനെസ്സ് ലഞ്ച്, ശാരിരിക മാനസീക സൗഖ്യവും  ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ഹാപ്പിറ്റൽ, കോളേജിന്റെ അയൽപക്ക വീടുകളുമായി സഹകരിച്ച് നടത്തിയ കോവി ഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതി, വിദ്യാർത്ഥികളുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകാശിപ്പിക്കുന്നതിന് സ്കിൽ ബാങ്ക് അങ്ങിനെ നീലഗിരി കോളേജ്  പ്രകാശം ചൊരിയുകയാണ്. 2017 മുതലുള്ള കോളേജിന്റെ പഠനത്തിനൊപ്പവും മറ്റു പ്രവർത്തനങ്ങളും തുടങ്ങി. സാമൂഹ്യ സേവന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ നൈപുണ്യ വികാസം, കൃഷി, സാങ്കേതീക വിദ്യകൾ, എന്നിവയാൽ വിദ്യാർത്ഥികൾ വളരുകയാണ് കരിയർ ആകാശങ്ങളിലേക്ക്. നാക് അക്രഡിറ്റേഷൻ പരിശോധനകൾ കഴിഞ്ഞ് ഫലം വരാൻ കാത്തിരിക്കുന്ന നീലഗിരി കോളേജിനെ അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സർവ്വകലാശാലയാക്കി മാറ്റണമെന്നാണ്, ഭാരതീയാർ സർവ്വകലാശാലയുടെ സിന്ധിക്കേറ്റ് മെമ്പറും, സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്പ് എക്സികൂട്ടീവ് ഡയറക്ടർ, ഖൈസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് ഡയറക്ടറും കൂടിയായ റാശിദ് ഗസ്സാലിയുടെ സ്വപ്നം.

സി.ഡി. സുനീഷ്

Author
Citizen Journalist

Fazna

No description...

You May Also Like