സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധം

സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 1294 മുൻനിര ജീവനക്കാരെയാണ് പിൻവലിച്ച് മാർക്കറ്റിംഗ് ജോലികൾക്ക് പുനർവിന്യസിച്ചത്.ഇതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കൽപ്പറ്റ എസ്.ബി.ഐക്ക് മുമ്പിൽ ധർണ്ണ നടത്തി. അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി വി.ഗിരീശൻ ഉദ്ഘാടനം ചെയ്തു .പൊതു ജനങ്ങളെ കൂടി ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നടപടികൾ പിൻവലിച്ചില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജന വിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. റീജിയണൽ സെക്രട്ടറിമാരായ എ. ഹരീഷ്, എം - കെ.സുമോദ്, രജീഷ്, ആർ.ബി.അനുപമ, ഷിനു എന്നിവർ നേതൃത്വം നൽകി.
സ്വന്തം ലേഖകൻ