ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതിയ പാതകള്‍ തെളിക്കാനുതകുമെന്ന് പ്രധാനമന്ത്രി, അമേരിക്കൻ സന്ദർശനം തുടങ്ങി.
- Posted on September 22, 2024
- News
- By Varsha Giri
- 137 Views

ന്യൂഡല്‍ഹി;
പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഞാന്‍അമേരിക്കയിലെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്റെ സഹപ്രവര്‍ത്തകരായ പ്രസിഡന്റ് ബൈഡന്‍, പ്രധാനമന്ത്രി അല്‍ബാനീസ്, പ്രധാനമന്ത്രി കിഷിദ എന്നിവരോടൊപ്പം ക്വാഡ് ഉച്ചകോടിയില്‍ പങ്കുചേരുന്നത് ഞാന്‍ ഉറ്റുനോക്കുകയാണ്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ ഒരു പ്രധാന ഗ്രൂപ്പായി ഈ വേദി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രസിഡന്റ് ബൈഡനുമായുള്ള എന്റെ കൂടിക്കാഴ്ച, നമ്മുടെ ജനങ്ങളുടെയും ആഗോള നന്മയുടെയും ഗുണത്തിനായി ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതിയ പാതകള്‍ അവലോകനം ചെയ്യാനും തിരിച്ചറിയാനും ഞങ്ങളെ അനുവദിക്കും.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അതുല്യമായ പങ്കാളിത്തത്തിന് ഊര്‍ജം പകരുന്നതിലെ, പ്രധാന പങ്കാളികളായ ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനപ്പെട്ട അമേരിക്കന്‍ ബിസിനസ്സ് നേതാക്കളുമായും ഇടപഴകുന്നതും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മാനവരാശിയുടെ പുരോഗതിക്കായി ആഗോള സമൂഹത്തിന് മുന്നോട്ടുള്ള പാതയുടെ രേഖാചിത്രം തയാറാക്കാനുള്ള അവസരമാണ് ഭാവിയുടെ ഈ ഉച്ചകോടി. ലോകത്തിലെ മാനവരാശികളില്‍ സമാധാനപരവും സുരക്ഷിതവുമായ ഭാവിയ്ക്കുള്ള അവകാശികളില്‍ ഏറ്റവും ഉയര്‍ന്നവരായ ആറിലൊന്നിന്റെ വീക്ഷണം ഞാന്‍ പങ്കുവയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സി.ഡി.സുനീഷ്