തൊഴിലാളികൾക്ക് വിദഗ്ധ ചികിഝാ അനുകൂല്യത്തിന് ഇ. എസ്. ഐ. വിലക്കേർപ്പെടുത്തി.
ഇ. എസ്. ഐ. പദ്ധതിയുടെ ഗുണഭോക്താക്കളായ ഇനി വിദഗ്ദ - അതി വിദഗ്ദ ചികിഝ ഇനി പ്രാപ്യമാകില്ല. തൊഴിലാളികൾക്കും കുടുംബാംങ്ങൾക്കും ഇതു വരെ ഉണ്ടായിരുന്ന അനുകൂല്യങ്ങളാണ്, ഇ. എസ്. ഐ. വിലക്കിയിരിക്കുന്നത്. ഒരു മാനദണ്ഢങ്ങളും പാലിക്കാതെയും കോർപ്പറേഷൻ ബോർഡ് യോഗം കൂടാതെയും സ്റ്റാന്റിങ്ങ് കമ്മറ്റി വിളിക്കാതെയുമാണ്, കേന്ദ്രർക്കാരിന്റെ കീഴിലുള്ള ബോർഡ് ഈ തൊഴിലാളി വിരുദ്ധ നീക്കം നടത്തുന്നത്. കോർപ്പറേഷന്റെ ന്യൂദൽഹിയിലെ മെഡിക്കൽ കമ്മിഷണറ്റിൽ നിന്നും ലക്ഷ കണ്ടക്കിന് തൊഴിലാളികളെ ബാധിക്കുന്ന ഈ കടുത്ത തീരുമാനം ഉണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം നൽകി 3. 1 കോടി തൊഴിലാളികളാണ് ഇന്ത്യയിൽ ഇ. എസ്. ഐ.യിൽ അംഗത്വമുള്ളത്. 9.5 ലക്ഷം തൊഴിലാളികളും അവരുടെ ആശ്രിതരും ഇ. എസ്.ഐ. പദ്ധതിയിൽ ഉണ്ട്. ഉത്തരവ് വന്നയുടനെ അ കൂല്യം നിഷേധാ ച്ചതിനെതിരെ തർക്കങ്ങൾ തുടങ്ങി. പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ നടപടി അന്യായമാണ്, പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, ഇ. എസ്. ഐ. ഡയറക്ടർ ബോർഡ് അംഗവും, ബി.എം. എസ്. ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണൻ കോർപ്പറേഷൻ ഡയറക്ടർ ജനറലിന് കത്തയച്ചു. മറ്റ് തൊഴിലാളി സംഘടനകളും ഈ ദ്രോഹ നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇനി ഇ. എസ്. ഐ. മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ ചികി ഝക്ക് റഫർ ചെയ്യുക. കേരളത്തിൽ ഇ. എസ്. ഐ. മെഡിക്കൽ കോളേജില്ല. സ്വകാര്യ ആശുപത്രിയിലേക്ക് ഇനി പോകാൻ സാധ്യമല്ലാത്തതിനാൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ തിരക്ക് കൂടും. എയിംസ് പോലുള്ള കേന്ദ്ര സർക്കാർ ആശുപത്രികൾ കേരളത്തിൽ ഇല്ലാത്തത് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തിനെ ആയിരിക്കും. തൊഴിലാളി പക്ഷ കോർപ്പറേഷന് പകരം തൊഴിലാളി വിരുദ്ധ കോർപ്പറേഷനായി, ഇ. എസ്. ഐ. യെ മാറ്റുന്നതാരാണ്.
സി.ഡി. സുനീഷ്