ഒരു ഡിജിറ്റൽ സൗന്ദര്യ മൽസരം !

ഇംപ്രസാരിയോ മിസ് കേരള 2020 ഡിജിറ്റൽ  സൗന്ദര്യ മൽസരത്തിലൂടെ വിജയത്തിലേക്ക് ചുവട് വെച്ച്  എറിൻ ലിസ്   ജോൺ .

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോയുടെ മിസ്  കേരള 2020 ഡിജിറ്റൽ സൗന്ദര്യ മൽസരത്തിൽ    കൊച്ചിക്കാരിയായ എറിൻ ലിസ് ജോൺ കിരീടം സ്വന്തമാക്കി.ഇപ്പോഴത്തെ പ്രത്യേക സാഹചര്യം  കണക്കിലെടുത്താണിങ്ങനെയൊരു  മൽസരം.കോഴിക്കോട് മെഡിക്കൽ കോളജിലെ  എം ബി ബി എസ്  വിദ്യാർഥിനിയാണ് 21 കാരിയായ എറിൻ.കണ്ണൂരിൽ നിന്നുള്ള ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും അശ്വതി   നമ്പ്യാർ സെക്കന്റ് റണ്ണറപ്പുമാണ്.ചലച്ചിത്ര താരങ്ങളായ രാജീവ് പിള്ള ,സിജ റോസ് ഗ്രൂമർ നഥാൻ മനോഹർ,   സുജോയ് വർഗീസ് തുടങ്ങിയവരടങ്ങുന്നതാണ് ജൂറി.മുഴുവനായും ഡിജിറ്റലാണെങ്കിലും സാധാരണ മിസ്  കേരള മൽസരങ്ങളെയപേക്ഷിച്ചൊട്ടും  കുറവുണ്ടായില്ല  .ഗൾഫ് നാടുകളിലുള്ള   മലയാളികളടക്കം 200 ലധികം സുന്ദരികൾ രൂപത്തിലും  ഭാവത്തിലും  മാറ്റുരച്ചതാണീ മൽസരം.


പത്മശ്രീ ജേതാവിന് ആദരവുമായി മലയാളി, കേരളം.പി.ഒ.

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like