നവീന സംരംഭവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി : ''ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ '' വെല്‍നെസ്സ് പാര്‍ക്കും ഈവന്റ് ഹബ്ബും ഏപ്രില്‍ മൂന്നിന് തുറക്കും
- Posted on March 24, 2023
- News
- By Goutham Krishna
- 178 Views

കൊച്ചി : ജീവിതശൈലീ രോഗങ്ങൾ കൂടുകയും വ്യായാമ രഹിത ജീവിതം നയിച്ച് ആരോഗ്യവും ആയുസ്സും ദുസ്സഹമാകുന്ന കാലത്തായ നമ്മുടെ കാലത്ത്, വെൽനെസ് പാർക്ക് വരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന സംരംഭകനാണ് ഈ പുത്തന്‍ ആശയവുമായി വന്നിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ വിവിധോദ്ദേശ പാര്‍ക്കായ ''ചിറ്റിലപ്പിള്ളി സ്‌ക്വയര്‍'' ഏപ്രില്‍ മൂന്നിന് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കപ്പെടും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരത് മാതാ കോളജിന് എതിര്‍വശത്ത് 11 ഏക്കര്‍ സ്ഥലത്താണ് ''ചിറ്റിലപ്പിള്ളി സ്‌ക്വയര്‍'' എന്ന വെല്‍നെസ്സ് പാര്‍ക്കിന്റെയും ഇവന്റ് ഹബ്ബിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.
നഗര തിരക്കുകളില്‍ നിന്നും ദൈനംദിന ജീവിതത്തിലെ വിവിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി പൊതുജനങ്ങള്‍ക്ക് എല്ലാം മറന്ന് ഒത്തു ചേരാനും സന്തോഷിച്ചുല്ലസിക്കാനുമായി വിഭാവനം ചെയ്തിരിക്കുന്ന വേദിയാണ് ''ചിറ്റിലപ്പിള്ളി സ്‌ക്വയര്‍'' എന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍നസ് പാര്‍ക്ക്, ഇവന്റ് ഹബ്ബ്, ഭക്ഷണശാല എന്നിങ്ങനെയാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരു കുടക്കീഴില്‍ എല്ലാ സൗകര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പനയെന്നും ആനന്ദവും, ആരോഗ്യവും, ആഘോഷവും ആണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസംരക്ഷണം, സാഹസികത, കായിക വിനോദം എന്നിവയാണ് പ്രധാനമായും വെല്‍നസ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടങ്ങള്‍ക്ക് ചുറ്റിലുമായി ആധുനിക രീതിയിലുള്ള ഉപകരണങ്ങളോടുകൂടിയ ഓപ്പണ്‍ ജിം, നടക്കാനും ഓടാനും സൈക്ലിംഗിനും സൗകര്യമുള്ള ട്രാക്കുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സാധാരണ സൈക്കിംളിംഗ് കൂടാതെ ഫാമിലി സൈക്ലിംഗ്, ഡ്യുയറ്റ് സൈക്ലിംഗിനുള്ള സൗകര്യവും ഉണ്ട്. സമ്മര്‍ദ്ദമകറ്റുകയെന്ന ലക്ഷ്യത്തോടെ സ്വാഭാവിക രീതിയില്‍ ശുദ്ധവായു ശ്വസിക്കാവുന്ന വിധത്തിലുള്ള പ്രകൃതി സുന്ദരമായ ഉദ്യാനമാണ് മറ്റൊരു പ്രത്യേകത. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഡബിള്‍ ലെവല്‍ റോപ്പ് കോഴ്സ്, സിപ്പ്-ലൈന്‍, റോക്ക് ക്ലൈംബിംഗ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദത്തിന്റെ ഭാഗമായി ആധുനിക രീതിയിലുളള ക്രിക്കറ്റ് ബാറ്റിംഗ് പിച്ച്, ബാസ്‌ക്കറ്റ് ബോള്‍/വോളി ബോള്‍ കോര്‍ട്ടും, റോളര്‍ സ്‌കേറ്റിംഗ് ട്രാക്കും ഇവിടെയുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം നീന്തല്‍ക്കുളങ്ങളും സജ്ജമാണ്. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനായി വിവിധ വിനോദ ഉപകരണങ്ങള്‍ അടക്കം പ്രത്യേക ഏരിയ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ട്രാഫിക് നിയമ ബോധവല്‍ക്കരത്തിനായുള്ള ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കാണ് മറ്റൊരു പ്രത്യേകത. ഒപ്പം കുട്ടികള്‍ക്കായി ശലഭോദ്യാനം, ഫിഷ് പോണ്ട്, ബേഡ്സ് പോണ്ട്, വിവിധങ്ങളായ ഗെയിമുകള്‍ അടക്കം ഇവിടെ സജജമാണ്. കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന വിധത്തില്‍ സ്വാഭാവിക രീതിയിലുള്ള ലാന്‍ഡ് സ്‌കേപ്പ് മറ്റൊരു ആകര്‍ഷണമാണ്.
വിവാഹം, കോര്‍പ്പറേറ്റ് ഇവന്റുകള്‍, ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍, എക്സിബിഷനുകള്‍, സംഗീത, സിനിമാ നിശകള്‍, അവാര്‍ഡ് ഷോകള്‍ തുടങ്ങിയവയക്ക് അനുയോജ്യമായ ആധുനിക രീതിയിലുള്ള മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ ഹാളുകള്‍ ഇവന്റ് ഹബ്ബില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ഒന്നിച്ചു കൂടുന്നതിനും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും അനുയോജ്യമായ വിധത്തിലും പല വലിപ്പത്തിലും ക്രിമീകരിക്കാവുന്നവയാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍. കൂടാതെ ഓപ്പണ്‍ ഏരിയയില്‍ എക്സിബിഷനുകളും പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ എത്തുന്ന സന്ദര്‍ശകരെ കൂടാതെ പുറമെനിന്നുള്ളവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്ന ഉന്നത നിലവാരത്തിലുള്ള റസ്‌റ്റോറന്റാണ് മറ്റൊരു ആകര്‍ഷണം. ഒരേ സമയം 500 -ല്‍ അധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് പുറമെ വിശാലമായ ഓപ്പണ്‍ പാര്‍ക്കിംഗ് സ്ഥലവും ഇവിടെയുണ്ട്.
രാവിലെ 6 മുതല്‍ 9 വരെയും 11 മുതല്‍ രാത്രി 8 വരെയും രണ്ട് സെക്ഷനുകളായാണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ 9 വരെ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് ആക്ടിവിറ്റീസ് ഉള്‍പ്പെടുന്ന പാര്‍ക്കിന്റെ ഭാഗം മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഫീസ്, പാക്കേജുകള്‍, ബുക്കിംഗ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.chittilappillysquare.com.ഫോണ്‍: 7558942424 തിരക്ക് നിറഞ്ഞ ജീവിതത്തിൽ ആനന്ദവും ആരോഗ്യവും ഉല്ലാസവും ഉറപ്പാക്കാൻ ഇവിടെ വരാം .